ടിവി, പ്രൊജക്ടർ തുടങ്ങിയവയെ പഠന ഉപകരണമാക്കി മാറ്റാനാകുന്ന എഐ ബോക്സ് (AI Box) പുറത്തിറക്കാൻ എഡ് ടെക് സ്റ്റാർട്ടപ്പ് ഫിസിക്സ് വാല (Physics Wallah). വിദ്യാർത്ഥികൾക്ക് പാഠങ്ങൾ കാണാനും ഐഐടി-ജെഇഇ, നീറ്റ്, ലോ, ബോർഡ് പരീക്ഷകൾ തുടങ്ങിയ പരീക്ഷകൾക്ക് തയ്യാറെടുക്കാനും എഐ ബോക്സിലൂടെ സാധിക്കുമെന്ന് ഫിസിക്സ് വാല സ്ഥാപകൻ അലഖ് പാണ്ഡെ അറിയിച്ചു.

വീട്ടിൽ മൊബൈൽ ഫോണോ ഇന്റർനെറ്റോ ഇല്ലാത്ത വിദ്യാർത്ഥികൾക്കും ഉപകരണം ഉപകാരപ്പെടും. അടിസ്ഥാന മോഡലുകൾ ഉൾപ്പെടെയുള്ള ടിവിയിലോ പ്രൊജക്ടറിലോ സ്ക്രീനിലോ എഐ ബോക്സ് പ്ലഗ് ചെയ്യാം. കണക്റ്റ് ചെയ്തുകഴിഞ്ഞാൽ, വിദ്യാർത്ഥികൾക്ക് മുൻകൂട്ടി ലോഡ് ചെയ്ത പാഠങ്ങൾ ഹിന്ദി മീഡിയത്തിൽ കാണാനും, ക്വിസുകൾ പരിശീലിക്കാനും, സ്ക്രീനിൽ നേരിട്ട് കുറിപ്പുകൾ എടുക്കാനും സാധിക്കും. യൂട്യൂബും മറ്റ് ആപ്പുകളും പിന്തുണയ്ക്കുന്ന ഉപകരണം, സ്കൂളുകൾക്കും വിദ്യാർത്ഥികൾക്കും വ്യത്യസ്ത തരം ഉള്ളടക്കങ്ങൾ ആക്സസ് ചെയ്യാൻ അവസരം നൽകും. ഉപകരണത്തിന്റെ ലളിതമായ പ്ലഗ്-ആൻഡ്-പ്ലേ രൂപകൽപന ക്ലാസ് മുറികളിലും, കമ്മ്യൂണിറ്റി സെന്ററുകളിലും, വീടുകളിലും പ്രത്യേക സാങ്കേതിക സജ്ജീകരണവുമില്ലാതെ ഉപയോഗിക്കാൻ കഴിയും.
edtech startup physics wallah, founded by alakh pandey, launches ‘ai box’ to turn any tv into a study tool for exam preparation and pre-loaded lessons.
