തദ്ദേശീയമായി രൂപകൽപന ചെയ്ത് നിർമിച്ച സോഫ്റ്റ്വെയർ ഡിഫൈൻഡ് റേഡിയോകളുടെ (SDR) ആദ്യ ബാച്ച് വാങ്ങുന്നതിനുള്ള കരാറിൽ ഒപ്പുവെച്ച് ഇന്ത്യൻ ആർമി. പ്രതിരോധ സ്വയംപര്യാപ്തതയിലേക്കുള്ള നാഴികക്കല്ലാണിതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.

ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (DRDO) വികസിപ്പിച്ചെടുത്തതും ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL) നിർമിച്ചതുമായ അത്യാധുനിക റേഡിയോകൾ സൈന്യത്തിന്റെ കമ്യൂണിക്കേഷൻ നെറ്റ്വർക്ക് കൂടുതൽ സുരക്ഷിതമാക്കുകയും പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കുകയും ചെയ്യും.
യർന്ന ഡാറ്റാ നിരക്കുകളും മൊബൈൽ അഡ് ഹോക്ക് നെറ്റ്വർക്ക് (MANET) കഴിവുകളുമാണ് പുതിയ എസ്ഡിആറുകളുടെ സവിശേഷത. വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളിൽ തത്സമയ, സുരക്ഷിത ആശയവിനിമയം ഇതിലൂടെ സാധ്യമാകുന്നു. സൈന്യത്തിന്റെ നെറ്റ്വർക്ക് കേന്ദ്രീകൃത യുദ്ധതന്ത്രത്തിന്റെ നിർണായക ഘടകമാണ് ഈ സംവിധാനങ്ങൾ. യൂണിറ്റുകൾക്കിടയിൽ തടസ്സമില്ലാത്ത മികച്ച ഏകോപനം സൃഷ്ടിക്കാൻ ഇതിലൂടെ കഴിയും.
indian army signs deal to acquire first batch of drdo-developed, bel-manufactured indigenous sdrs for secure, high-data-rate communication.
