വിപ്രോയും ബെംഗളൂരു ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും തദ്ദേശീയമായി നിർമ്മിച്ച ഡ്രൈവറില്ലാ കാറിന്റെ വിവരങ്ങൾ പുറത്തുവന്നു.
ഡ്രൈവറില്ലാ കാർ പദ്ധതി ഇപ്പോഴും വികസന ഘട്ടത്തിലാണെന്നും അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഔദ്യോഗികമായി പുറത്തിറക്കാനാകുമെന്നും റിപ്പോർട്ടുണ്ട്. ഡ്രൈവറില്ലാ കാർ റോഡിലിറങ്ങുമ്പോൾ സുഗമമായും സുരക്ഷിതമായും പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഡെവലപ്പേഴ്സ് നിലവിൽ രാജ്യത്തെ റോഡുകളെക്കുറിച്ചും അലൈൻമെന്റുകളെ കുറിച്ചും മാപ്പ് ചെയ്യുകയുമാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

2019-ലാണ് ഐഐഎസ്സിയും വിപ്രോയും ഇന്ത്യൻ റോഡുകൾക്കായി രൂപകൽപ്പന ചെയ്ത ഡ്രൈവറില്ലാ കാറിനായി ഒരുമിച്ച് പ്രവർത്തിക്കാൻ തുടങ്ങിയത്. WIRIN (വിപ്രോ-ഐഐഎസ്സി റിസർച്ച് ആൻഡ് ഇന്നൊവേഷൻ നെറ്റ്വർക്ക്) ) എന്ന് പേരിട്ട സംരംഭത്തിന് കീഴിൽ, സ്വയംഭരണ സംവിധാനങ്ങൾ, റോബോട്ടിക്സ്, AI, മെഷീൻ ലേണിംഗ്, വിഷ്വൽ കമ്പ്യൂട്ടിംഗ്, 5G അടിസ്ഥാനമാക്കിയുള്ള ആശയവിനിമയം എന്നിവയിൽ ഗവേഷണം മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു.
സിമുലേറ്ററുകളും കോഗ്നിറ്റീവ് നാവിഗേഷനും 5 ജി പ്രാപ്തമാക്കിയ ആശയവിനിമയത്തിനും കഴിവുള്ള ഇന്റലിജന്റ് വാഹനങ്ങളും ഉപയോഗിച്ച് സ്വയംഭരണ സംവിധാനങ്ങളിൽ വിപ്രോയുടെ വൈദഗ്ദ്ധ്യം ഈ പങ്കാളിത്തം കെട്ടിപ്പടുക്കുന്നു, അതേസമയം ഐഐഎസ്സിയുടെ ഗവേഷണ, നവീകരണ കഴിവുകൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ബംഗ്ലുരുവിലെ ഉത്തരാദി മഠത്തിലെ സത്യാത്മ തീർത്ഥ ഈ ഡ്രൈവറില്ലാ കാറിൽ യാത്ര ചെയ്യുന്ന വീഡിയോ നേരത്തെ എക്സിൽ വൈറലായിരുന്നു. തദ്ദേശീയമായി നിർമ്മിച്ച ഡ്രൈവറില്ലാ കാറിൽ സത്യാത്മ തീർത്ഥ യാത്ര ആസ്വദിക്കുന്ന എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്. ഇൻഡ്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് സയൻസിന്റെ കാംപസിലാണ് ഡ്രൈവറില്ലാ കാർ ഓടിയത്.
ഒക്ടോബർ 27-ന് ആർവി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ഡ്രൈവറില്ലാ കാറിന്റെ പ്രോട്ടോടൈപ്പ് ഉദ്ഘാടനം ചെയ്തിരുന്നു.
wipro and iisc jointly developed an indigenous driverless car prototype in bengaluru under wirin initiative, designed for indian roads, set for release soon.
