ഹൈവേ പ്രോജക്റ്റുകളുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് നൽകാൻ ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യക്കും ( NHAI) ഹൈവേ നിർമ്മാതാക്കൾക്കും യൂട്യൂബ് ചാനലുകൾ നിർബന്ധമാക്കി ഇന്ത്യൻ റോഡ് മന്ത്രാലയം.

nhai youtube channel

 ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യ (NHAI), ഹൈവേ നിർമ്മാണ കമ്പനികൾ എന്നിവർക്ക് സ്വന്തമായി യൂട്യൂബ് ചാനലുകൾ ഉണ്ടായിരിക്കണമെന്നും പദ്ധതികളുടെ വീഡിയോകൾ പൊതുജനങ്ങളുടെ അറിവിലേക്കായി പതിവായി അപ്‌ലോഡ് ചെയ്യണമെന്നും റോഡ് ഗതാഗത മന്ത്രാലയം നിർദ്ദേശം നൽകി.

ഇന്ത്യയുടെ 146,000 കിലോമീറ്റർ വികസിച്ച് കൊണ്ടിരിക്കുന്ന ഹൈവേ ശൃംഖലയിൽ (ഭാരത്മാല പരിയോജനയുടെ കീഴിൽ) സുതാര്യതയും ഉത്തരവാദിത്തവും വർദ്ധിപ്പിക്കുക, പൗരന്മാരിൽ നിന്ന് അഭിപ്രായങ്ങൾ ക്ഷണിക്കുക എന്നിവയാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം.

ഹൈവേ പദ്ധതികളുടെ വീഡിയോകൾ ചാനലുകളിൽ പോസ്റ്റ് ചെയ്യാനും പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ തേടാനും റോഡ് ഗതാഗത സെക്രട്ടറി വി. ഉമാശങ്കർ NHAI-ക്ക് നിർദ്ദേശം നൽകി.സ്വതന്ത്ര യൂട്യൂബർമാർ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകളിൽ നിന്ന് , പ്രോജക്റ്റുകളെക്കുറിച്ചും നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചുമുള്ള ധാരാളം വിവരങ്ങളും അപ്‌ഡേറ്റുകളും ലഭിക്കാറുണ്ട്. ചില കമന്റുകൾ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടാറുണ്ട്. വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നത് പ്രോജക്റ്റ് കരാർ രേഖയുടെ ഭാഗമാക്കാൻ ശ്രമിക്കുകയാണെന്ന് ഉമാശങ്കർ പറഞ്ഞു.

 നിർമ്മാണ ഘട്ടത്തിൽ ഡ്രോൺ ഉപയോഗിച്ച് ചിത്രീകരിച്ച വീഡിയോകൾ ഹൈവേ ഏജൻസികൾക്ക് സമർപ്പിക്കാൻ ഹൈവേ നിർമ്മാതാക്കൾക്ക് നിലവിൽ ബാധ്യതയുണ്ട്. അതിനാൽ, ഇത് പൊതുജനങ്ങൾക്കായി അപ്‌ലോഡ് ചെയ്യുന്നത് ഒരു പ്രശ്നമാകില്ലെന്നും മന്ത്രാലയ ഉദ്യോഗസ്ഥർ അറിയിച്ചു.ഇതിലൂടെ പൊതുജന പങ്കാളിത്തവും അധികാരികളുടെ ഉത്തരവാദിത്തവും വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

യാത്രക്കാർക്ക് സ്കാൻ ചെയ്യാനും കരാറുകാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും പേര്, വിലാസം, മൊബൈൽ നമ്പറുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ കാണാനും കഴിയുന്ന ക്യുആർ കോഡുകളുള്ള ബോർഡുകൾ സ്ഥാപിക്കാൻ നിർദ്ദേശം നൽകിയതായി റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി.

ജനങ്ങൾ ടോൾ നൽകുന്നുണ്ടെങ്കിൽ, അവർക്ക് അന്താരാഷ്ട്ര നിലവാരമുള്ള റോഡുകൾക്ക് അർഹതയുണ്ട്. കാലാവസ്ഥയോ മോശം, ബിറ്റുമിൻ എന്നിവ ഒഴിവു കഴിവുകളാകരുത്. റോഡുകൾ സുഖകരമല്ലെങ്കിൽ, അത് പരിഹരിക്കണം – ചെലവ് വർദ്ധിച്ചാലും യാത്രാസുഖത്തിൽ വിട്ടുവീഴ്ചയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു റോഡ് മോശമാണെങ്കിൽ, ആളുകൾ സോഷ്യൽ മീഡിയയിൽ അതിനെക്കുറിച്ച് പരാതിപ്പെടുന്നുണ്ടെങ്കിൽ, അത് ഗൗരവമായി എടുക്കുക… റോഡ് നിർമ്മാണത്തിൽ A മുതൽ Z വരെ, നമുക്ക് ഉത്തരവാദിത്തവും ആത്മാർത്ഥതയും ക്രിയാത്മകമായ സമീപനവും ആവശ്യമാണ്. റോഡുകൾ മികച്ചതായിരിക്കണം, അവ നിലനിർത്തുകയും വേണം. ആർക്കാണ് ഉത്തരവാദിത്തമെന്ന് വ്യക്തമാക്കുന്ന സൈൻ ബോർഡുകൾ സ്ഥാപിക്കണമെന്നും ഗഡ്കരി ഉദ്യോഗസ്ഥരോട് പറഞ്ഞു.

ഗുണനിലവാരമുള്ള ജോലിയെ പ്രോത്സാഹിപ്പിക്കുകയും ഉത്തരവാദിത്തം വർദ്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ ഡിസൈനിലെയും അറ്റകുറ്റപ്പണിയിലെയും പോരായ്മകൾ തിരിച്ചറിയാൻ ഇത്തരം ഓഡിറ്റുകൾ സഹായിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

india’s road ministry directs nhai and highway builders to start youtube channels for project transparency and public feedback.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version