“ഈ സഭയുടെ പൊതുവായ സന്തോഷത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് അഭിമാനപൂര്‍വ്വം പ്രഖ്യാപിക്കട്ടെ. ‘കേരളം ഇന്ന് അതിദാരിദ്ര്യമുക്ത സംസ്ഥാനമായി മാറിയിരിക്കുന്നു’. കേരളത്തിലെ ജനങ്ങളോട് ഇന്ന് ഈ പ്രഖ്യാപനം നടത്തുന്ന സമയത്ത്, ഈ സഭയില്‍ അംഗമായിരിക്കാന്‍ കഴിയുന്നു എന്നത് മുഴുവന്‍ ബഹുമാനപ്പെട്ട അംഗങ്ങള്‍ക്കും അഭിമാനകരമായിരിക്കും എന്നതില്‍ എനിക്കുറപ്പുണ്ട്. “

കേരളം പുതുയുഗപ്പിറവിയിൽ ആണെന്ന് നിയമസഭയിൽ പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി.
കേരളപ്പിറവി ദിനത്തിൽ നിയമസഭയിൽ കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി – extreme poverty-free state – പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 1,032 തദ്ദേശസ്ഥാപനങ്ങളിലായി 64,006 കുടുംബങ്ങളിലെ 1,03,099 പേരെയാണ് അതിദരിദ്രരായി കണ്ടെത്തിയത്. ഇതുവരെ 1,000 കോടിയിലധികം രൂപ ചെലവഴിച്ചു നടപ്പാക്കിയ അതിദാരിദ്ര്യനിർമ്മാർജനത്തിലൂടെ ഇവരുടെ നിലവാരം മെച്ചപ്പെടുത്താനായി .
അതെ സമയം അതിദാരിദ്ര്യനിർമാർജന പ്രഖ്യാപനം തട്ടിപ്പാണെന്ന് ആരോപിച്ച് പ്രതിപക്ഷം പ്രത്യേക സഭാ സമ്മേളനം ബഹിഷ്കരിച്ചു. ചട്ടങ്ങൾ ലംഘിച്ചാണ് സഭ ചേരുന്നത്. സഭയെ അവഹേളിക്കുകയാണെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞതിന് പിന്നാലെയായിരുന്നു ബഹിഷ്കരണം.
2021ൽ മന്ത്രിസഭ ചുമതലയേറ്റ ഉടൻ എടുത്ത പ്രധാന തീരുമാനമായിരുന്നു അതിദാരിദ്ര്യനിർമ്മാർജന പദ്ധതി. എന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു തദ്ദേശസ്വയംഭരണ വകുപ്പ്, കില, കുടുംബശ്രീ, തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, സന്നദ്ധപ്രവർത്തകർ എന്നിവർ ചേർന്നാണ് അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തിയത്. പൈലറ്റ് പദ്ധതിക്ക് ശേഷം സംസ്ഥാനമൊട്ടാകെ സർവേ നടത്തി. ഫലമായി 1,032 തദ്ദേശസ്ഥാപനങ്ങളിലായി 64,006 കുടുംബങ്ങളിലെ 1,03,099 പേരെയാണ് അതിദരിദ്രരായി കണ്ടെത്തിയത്.
ആഹാരം, ആരോഗ്യം, വാസസ്ഥലം, വരുമാനം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ നിർണയം. ഓരോ കുടുംബത്തിനും മൈക്രോ പ്ലാനുകൾ തയ്യാറാക്കി ഹ്രസ്വ, ഇടക്കാല, ദീർഘകാല പരിപാടികൾ നടപ്പാക്കി. 2023-26 കാലയളവിൽ ഏകദേശം 160 കോടി രൂപ ഈ പദ്ധതിക്കായി അനുവദിച്ചു. ഭവനനിർമ്മാണം, ആരോഗ്യപരിപാലനം, ജീവനോപാധി ഉറപ്പ് എന്നിവയ്ക്ക് പ്രത്യേകം ശ്രദ്ധ നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു.
നിതി ആയോഗ് കണക്കനുസരിച്ച് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ കേരളത്തിലെ ജനസംഖ്യ 2022-23 ല്‍ 0.48 ശതമാനമാണ്.
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇതുവരെ 1,000 കോടിയിലധികം രൂപ ചെലവഴിച്ചു നടപ്പാക്കിയ അതിദാരിദ്ര്യനിർമ്മാർജനത്തിലൂടെ 4,677 കുടുംബങ്ങൾക്ക് വീടുകൾ, 2,713 കുടുംബങ്ങൾക്ക് ഭൂമിയും വീടും, 4,394 കുടുംബങ്ങൾക്ക് തൊഴിലും വരുമാന മാർഗങ്ങളും ലഭിച്ചു. 5,132 കുടുംബങ്ങൾക്ക് റേഷൻ കാർഡ്, 5,583 കുട്ടികൾക്ക് പഠനസഹായം, 331 കുട്ടികൾക്ക് സ്കോളർഷിപ്പ്, 428 പേർക്ക് ഷെൽട്ടർ ഹോം സൗകര്യം, 331 കുടുംബങ്ങൾക്ക് വൈദ്യുതി കണക്ഷൻ എന്നിവയും ഉറപ്പാക്കി.
അതിദരിദ്ര പട്ടികയില്‍പ്പെട്ട 4,677 കുടുംബങ്ങള്‍ക്കാണ് വീട് ആവശ്യമായി വന്നത്. ലൈഫ് മിഷന് മുഖേന വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. അതുപോലെ 2,713 കുടുംബങ്ങള്‍ക്ക് ആദ്യം ഭൂമിയും പിന്നീട് ഭവനനിര്‍മ്മാണത്തിനുള്ള സഹായവും നല്കി. ഭവനപുനരുദ്ധാരണം നടത്താന്‍ ഒരു ലക്ഷം രൂപ മാത്രം നല്‍കാനേ ചട്ടമുണ്ടായിരുന്നുള്ളു. എന്നാല്‍ അതിദരിദ്ര കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വരെ നല്‍കുന്നതിനായി പ്രത്യേക നടപടികള്‍ സ്വീകരിച്ചു.
ഭൂമി ആവശ്യമുള്ളവര്‍ക്ക് അത് കണ്ടെത്തുന്നതിനായി ബൃഹത്തായ ഇടപെടലുകളാണ് ഉണ്ടായത്. 28 ഏക്കര്‍ ഭൂമിയാണ് അതിനായി സ്പെഷ്യല്‍ ഡ്രൈവിലൂടെ കണ്ടെത്തിയത്. ഇതു കൂടാതെ ‘മനസ്സോടിത്തിരി മണ്ണ്’ യജ്ഞത്തിന്റെ ഭാഗമായി 2.03 ഏക്കര്‍ ഭൂമിയും ലഭ്യമാക്കി. ഭൂമി നല്കാന് മുന്നോട്ടുവന്ന എല്ലാ സുമനസ്സുകള്‍ക്കും ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നു.
വരുമാനമില്ലാതെ കഷ്ടത അനുഭവിച്ചിരുന്ന 4,394 കുടുംബങ്ങള്‍ക്ക് സ്വയം വരുമാനം നേടാനുള്ള സഹായം നല്കി. കുടുംബശ്രീ മുഖേന ഉജ്ജീവനം പദ്ധതിയിലൂടെ 3,822 പേര്‍ക്ക് പരിശീലനവും ധനസഹായവും ഉറപ്പാക്കി. 35,041 കുടുംബങ്ങളെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാക്കി. ഇതിനു പുറമെ 228 പേര്‍ക്ക് ജീവനോപാധികളും നല്കി.
5,132 കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് ലഭ്യമാക്കി. 5,583 കുട്ടികള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് മുഖേന പ്രത്യേക ശ്രദ്ധ നല്‍കുന്നതിനുള്ള പദ്ധതിയും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായുള്ള യാത്രാ സൗജന്യവും നടപ്പാക്കി. 331 കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് ലഭ്യമാക്കി.
331 കുടുംബങ്ങള്‍ക്ക് വൈദ്യുതി കണക്ഷന് നല്കി. 428 ഏകാംഗ കുടുംബങ്ങളെ സുരക്ഷിതമായ ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. അതിനുപുറമെ 520 കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
ഇവിടെ എടുത്തുപറയേണ്ട മറ്റൊരു കാര്യം, അതിദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിലൂടെ ഐക്യരാഷ്ട്രസഭ വിഭാവനം ചെയ്യുന്ന സുസ്ഥിരവികസന സൂചികയില്‍ കേരളം ശ്രദ്ധേയമായ മുന്നേറ്റം നടത്തിയിരിക്കുന്നു എന്നതാണ്.അതിദാരിദ്ര്യാവസ്ഥയില്‍ കഴിഞ്ഞിരുന്ന വിഭാഗത്തെ വ്യാപകമായ ജനപങ്കാളിത്തത്തോടെ കൃത്യമായ ആസൂത്രണത്തിന്റെയും നിര്‍വ്വഹണത്തിന്റെയും അടിസ്ഥാനത്തില്‍ മോചിപ്പിച്ചെടുക്കുകയാണ് നമ്മള് ചെയ്തത്.
പുതിയ ഒരു മാതൃക കൂടി രാഷ്ട്രത്തിനു മുമ്പാകെ നാം സമര്‍പ്പിക്കുകയാണ്. കേരളം പല ക്ഷേമ പ്രവര്‍ത്തനങ്ങളുടെയും പരീക്ഷണശാലയാണ്. അതിദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിന്റെ കാര്യത്തിലും, നമ്മുടെ പരീക്ഷണങ്ങള്‍ രാജ്യത്തെ ഇതര സംസ്ഥാനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന മാതൃകയാകുമെന്ന് പ്രത്യാശിക്കാം.
തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, തദ്ദേശസ്വയംഭരണ വകുപ്പ്, കില, കുടുംബശ്രീ മിഷന്, ലൈഫ് മിഷന്, റവന്യൂ, ഭക്ഷ്യ-പൊതുവിതരണ, കൃഷി, ഗതാഗത, ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യനീതി, തൊഴില്‍, രജിസ്ട്രേഷന്, ഫിഷറീസ്, വനിത-ശിശു, വൈദ്യുതി, ജലവിഭവ, സഹകരണ വകുപ്പുകള്‍ തുടങ്ങിയവ ചേര്‍ന്ന വലിയ കൂട്ടായ്മയാണ് പദ്ധതി വിജയിപ്പിക്കുന്നതിനായി രൂപപ്പെട്ടത്. സന്നദ്ധപ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ പങ്കാളിത്തവും സഹായവും മുന്‍കൈ പ്രവര്‍ത്തനങ്ങളും ഇതിനായി ഉപയോഗപ്പെടുത്തി.
62 ലക്ഷത്തോളം കുടുംബങ്ങള്‍ക്കു ക്ഷേമ പെന്ഷന് നല്കിയതും, 4.70 ലക്ഷത്തോളം ഭവനരഹിത കുടുംബങ്ങള്‍ക്ക് വീടുകള്‍ ലഭ്യമാക്കിയതും, 6,000-ത്തോളം ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിച്ചതും, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വ്യാപിപ്പിച്ചതും, 43 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാക്കിയതും, നാലു ലക്ഷം കുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കിയതും അടക്കമുള്ള നടപടികളാണ് കേരളത്തിലെ അതിദാരിദ്ര്യത്തിന്റെ വ്യാപ്തിയും തീവ്രതയും വലിയ അളവില്‍ കുറയ്ക്കാന്‍ സഹായകരമായത്.
“നവകേരള നിര്‍മ്മിതിയുടെ ഒരു പ്രധാന നാഴികക്കല്ലു കൂടി നാം പിന്നിടുകയാണ്. എന്നാല്‍ ഇത് അവസാനമല്ല, പുതിയ തുടക്കമാണ്. അതിദാരിദ്ര്യം വീണ്ടും തലപൊക്കുന്നില്ലെന്ന് ഉറപ്പുവരുത്തും. നവകേരളം കെട്ടിപ്പടുക്കുന്നതിനുള്ള നമ്മുടെ യാത്ര കൂടുതല്‍ ഊര്‍ജ്ജസ്വലമായി തുടരുമെന്ന പ്രഖ്യാപനം ബഹുമാനപ്പെട്ട സഭാംഗങ്ങളെയെല്ലാം സാക്ഷി നിര്‍ത്തി കേരള ജനതയെ അറിയിക്കുന്നതില്‍ വളരെയേറെ സന്തോഷവും അഭിമാനവും ഉണ്ട്” എന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു.
cm pinarayi vijayan declares kerala extreme poverty-free on kerala piravi day. over 1 lakh people lifted from destitution via a 1000 crore project.
