അർജന്റീനിയൻ ഇതിഹാസതാരം ലയണൽ മെസ്സിയുടെ ഡിസംബറിലെ ഇന്ത്യൻ പര്യടനത്തിൽ ദക്ഷിണേന്ത്യയും. നാല് ഇന്ത്യൻ നഗരങ്ങൾ ഉൾപ്പെടുന്ന ‘ഗോട്ട് ടൂർ ഓഫ് ഇന്ത്യ’ പരിപാടിയിൽ ഹൈദരാബാദിനെ ഉൾപ്പെടുത്തിയതായി സംഘാടകർ അറിയിച്ചു. നവംബർ 17ന് കേരളത്തിൽ നടത്താനിരുന്ന മത്സരം മാറ്റിവെച്ചതിനെത്തുടർന്നാണ് ഹൈദരാബാദിനെ സന്ദർശന പരിപാടിയിൽ ഉൾപ്പെടുത്തിയതെന്നും ദക്ഷിണേന്ത്യൻ ആരാധകരുടെ ആവേശം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെന്നും പ്രൊമോട്ടർമാർ അറിയിച്ചു.

ഹൈദരാബാദിനു പുറമേ കൊൽക്കത്ത, മുംബൈ, ഡൽഹി എന്നിവിടങ്ങളിലാണ് മെസ്സിയും ലോകകപ്പ് നേടിയ അർജന്റീനിയൻ ടീമും കളത്തിലിറങ്ങുക. ഇന്ത്യയിൽ ഇതുവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വിപുലമായ കായിക ടൂറുകളിൽ ഒന്നായിരിക്കും ഇതെന്ന് പരിപാടിയുടെ സംഘാടകനായ ശതദ്രു ദത്ത പറഞ്ഞു. രാജീവ് ഗാന്ധി സ്റ്റേഡിയം, ഗച്ചിബൗളി സ്റ്റേഡിയം എന്നിവയിലൊന്നിൽ പ്രദർശന മത്സരം ഉൾപ്പെടെയുള്ള പരിപാടികൾ സംഘടിപ്പിക്കും. കേരളത്തിലെ അടക്കമുള്ള ദക്ഷിണേന്ത്യൻ ആരാധകർക്ക് ഹൈദരാബാദിൽ മത്സരം സംഘടിപ്പിക്കുന്നത് ആവേശം പകരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
lionel messi and the argentina team’s ‘goat tour of india’ adds hyderabad to the schedule alongside kolkata, mumbai, and delhi, after the kochi event was cancelled.