ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) ഈ വർഷം മൂന്ന് ബഹിരാകാശ ദൗത്യങ്ങൾക്കായാണ് തയ്യാറെടുക്കുന്നത്. LVM3 വാഹനത്തോടുകൂടിയ CMS-03 ആശയവിനിമയ ഉപഗ്രഹത്തിന്റെ ആദ്യ വിക്ഷേപണം ഏതാനും ദിവസങ്ങൾക്കുള്ളിൽ നടക്കും, മറ്റ് രണ്ടെണ്ണം ഡിസംബറിലാണ് നടക്കുക.
ഇന്ത്യൻ നാവികസേനയ്ക്കായി രൂപകൽപന ചെയ്ത തന്ത്രപരമായ ആശയവിനിമയ ഉപഗ്രഹമായ LVM3-M5 നവംബർ 2ന് വിക്ഷേപിക്കും. പരമ്പരയിലെ അഞ്ചാമത്തെ പ്രവർത്തനക്ഷമമായ ഉപഗ്രഹം 2013ൽ വിക്ഷേപിച്ച GSAT-7 ഉപഗ്രഹത്തിന് പകരമായാണ് എത്തുന്നത്. ഇതിനുപുറമേ ഡിസംബർ ആദ്യ ആഴ്ച LVM3-M6, ഡിസംബർ പകുതി അല്ലെങ്കിൽ അവസാനത്തോടെ PSLV-C62 ദൗത്യങ്ങളും നടത്തുമെന്ന് ഐഎസ്ആർഒ എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.

സിഎംഎസ്-03 മൾട്ടി-ബാൻഡ് കമ്മ്യൂണിക്കേഷൻ ഉപഗ്രഹം ഇന്ത്യൻ കര ഉൾപ്പെടെയുള്ള വിശാലമായ സമുദ്രമേഖലയിൽ സേവനങ്ങൾ നൽകും. ഏകദേശം 4400 കിലോഗ്രാം ഭാരമുള്ള സിഎംഎസ്-03, ഐഎസ്ആർഒ ഇതുവരെ വിക്ഷേപിച്ചതിൽ ഏറ്റവും ഭാരമേറിയ ആശയവിനിമയ ഉപഗ്രഹമാണ്. CE20 ക്രയോജനിക് എഞ്ചിൻ ഉൾക്കൊള്ളുന്ന LVM3 വിക്ഷേപണ വാഹനത്തിന്റെ ആറാമത്തെ പ്രവർത്തന ദൗത്യമായ LVM3-M6 ഡിസംബർ ആദ്യവാരം വിക്ഷേപിക്കും.
പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (PSLV) സി61 പരാജയപ്പെട്ടതിന് മാസങ്ങൾക്ക് ശേഷം, ഐഎസ്ആർഒ പിഎസ്എൽവി-സി62 വിക്ഷേപിക്കാൻ ഒരുങ്ങുകയാണ്. ഈ വർഷം സെപ്റ്റംബറിലോ ഒക്ടോബറിലോ വിക്ഷേപിക്കേണ്ടിയിരുന്ന പിഎസ്എൽവി-സി62 ഡിസംബർ മധ്യത്തിലോ അവസാനത്തിലോ വിക്ഷേപിക്കും.
Get the details on ISRO’s three major space missions scheduled for 2025, including the launch of the CMS-03 communication satellite and the LVM3-M6 and PSLV-C62 missions in December.
