ഹിന്ദുജ ഗ്രൂപ്പ് (Hinduja Group) ചെയർമാനും ബ്രിട്ടനിലെ ഏറ്റവും സമ്പന്ന വ്യക്തികളിൽ ഒരാളുമായ ഗോപീചന്ദ് പി. ഹിന്ദുജയുടെ (Gopichand P Hinduja) പിൻഗാമി ആരാകുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ബിസിനസ് ലോകം. അദ്ദേഹത്തിന്റെ മരണത്തോടെ ലോകത്തിലെതന്നെ ഏറ്റവും ശക്തമായ കുടുംബ സാമ്രാജ്യങ്ങളിലൊന്നിന്റെ ഭാവി സംബന്ധിച്ച കാര്യങ്ങളും വാർത്തകളിൽ നിറയുകയാണ്. കണക്കുകൾ പ്രകാരം 15 ബില്യൺ ഡോളർ ആസ്തിയാണ് ഹിന്ദുജ ഗ്രൂപ്പിനുള്ളത്.

Hinduja Group Successor

2023ൽ മൂത്ത സഹോദരൻ എസ്.പി.ഹിന്ദുജയുടെ മരണത്തോടെയാണ് ഗോപീചന്ദ് ഹിന്ദുജ ഗ്രൂപ്പിന്റെ തലപ്പത്തെത്തുന്നത്. പ്രകാശ് ഹിന്ദുജ, അശോക് ഹിന്ദുജ എന്നീ ശേഷിക്കുന്ന രണ്ട് സഹോദരൻമാരിലൂടെ ഇനി ഗ്രൂപ്പ് നേതൃത്വത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇവരിൽ ആരാണ് ചെയർമാൻ സ്ഥാനത്തേക്ക് എത്തുക എന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. നിലവിൽ ഗ്രൂപ്പിന്റെ യൂറോപ്യൻ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് പ്രകാശ് ഹിന്ദുജയാണ്. അതേസമയം, ഇന്ത്യൻ വിഭാഗത്തിന് നേതൃത്വം നൽകുന്നതാകട്ടെ അശോക് ഹിന്ദുജയും.  

ഗ്രൂപ്പിന്റെ പ്രധാന ബിസിനസുകളിലുടനീളം നേതൃത്വപരമായ റോളുകളിൽ മൂന്നാം തലമുറയും സജീവമാണ്. ഗോപീചന്ദിൻ്റെ മകൻ ധീരജ് ഹിന്ദുജ അശോക് ലെയ്‌ലാൻഡിൻ്റെ അധ്യക്ഷൻ എന്ന നിലയിൽ ശ്രദ്ധ നേടുമ്പോൾ അദ്ദേഹത്തിന്റെ സഹോദരൻ സഞ്ജയ് ഹിന്ദുജ ഗൾഫ് ഓയിൽ ഇന്റർനാഷണലിന് നേതൃത്വം നൽകുന്നു. ഹിന്ദുജ റിന്യൂവബിൾസിൻ്റെ മേൽനോട്ടം വഹിക്കുന്നത് പ്രകാശ് ഹിന്ദുജയുടെ മകൻ ഷോം ഹിന്ദുജയാണ്. അന്തരിച്ച ശ്രീചന്ദിന്റെ പെൺമക്കളായ വിനുവും ഷാനുവും ഹിന്ദുജ ബാങ്കും (സ്വിറ്റ്സർലൻഡ്) ഹിന്ദുജ ഫൗണ്ടേഷനും നടത്തുന്നു

Following the passing of S.P. Hinduja, the business world awaits the successor to Gopichand P. Hinduja as Chairman. The $15 billion Hinduja Group’s future leadership lies with brothers Prakash, Ashok, and the third generation.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version