നാവികസേനയിൽ ഓരോ 40 ദിവസത്തിലും ഒരു പുതിയ തദ്ദേശീയ യുദ്ധക്കപ്പലോ അന്തർവാഹിനിയോ കൂട്ടിച്ചേർക്കുന്നതായി നാവികസേനാ മേധാവി അഡ്മിറൽ ദിനേശ്.കെ. ത്രിപാഠി. സമുദ്രമേഖലയിൽ പരമാധികാര ശേഷി വളർത്തിയെടുക്കുന്നതിലാണ് സേനയുടെ ശ്രദ്ധയെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ നാവികസേന ‘ആത്മനിർഭർത ‘ തന്ത്രപരമായ അനിവാര്യതയായി കാണുന്നു. ഭാവി ഉറപ്പിലേക്കുള്ള നിക്ഷേപമായും അവ സ്വീകരിച്ചിട്ടുണ്ട്. 2035ഓടെ 200ലധികം യുദ്ധക്കപ്പലുകളും അന്തർവാഹിനികളും പ്രവർത്തിപ്പിക്കുക എന്നതാണ് സേനയുടെ ലക്ഷ്യമെന്നും ഭാരത് ശക്തി ആതിഥേയത്വം വഹിച്ച ഇന്ത്യാ ഡിഫൻസ് കോൺക്ലേവിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. പ്ലാറ്റ്ഫോമുകൾക്ക് അപ്പുറത്തേക്ക് നീങ്ങി, സ്വാശ്രയത്വം ഘടക തലത്തിലേക്ക് കൊണ്ടുപോകുകയും 2047 ആകുമ്പോഴേക്കും പൂർണമായും ആത്മനിർഭർ സേനയെ നിർമിക്കുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Navy Chief Admiral Dinesh K. Tripathi announced that the Indian Navy is adding one new indigenous warship or submarine every 40 days, aiming for complete self-reliance (Atmanirbharta) by 2047.
