ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ആദ്യമായി ഐസിസി വനിതാ ലോകകപ്പ് കിരീടം നേടി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഇതോടെ ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ വനിതാ ക്രിക്കറ്റ് താരങ്ങളും വാർത്തകളിൽ നിറയുകയാണ്.

40–45 കോടി രൂപ ആസ്തിയോടെ മിതാലി രാജാണ് (Mithali Raj) ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതാ ക്രിക്കറ്റ് താരം. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ബ്രാൻഡ് എൻഡോർസ്മെന്റുകൾ, കമന്ററി, മെന്റർഷിപ്പ് റോളുകൾ, ക്രിക്കറ്റുമായി ബന്ധപ്പെട്ട പ്രോജക്ടുകൾ എന്നിവയിലൂടെ മിതാലി ശ്രദ്ധാകേന്ദ്രമായി തുടരുന്നു.

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന (Smriti Mandhana) ഏറ്റവും ജനപ്രിയ താരങ്ങളിൽ ഒരാളാണ്. 32–34 കോടി രൂപയാണ് സ്മൃതിയുടെ ആകെ ആസ്തി. ഇന്ത്യൻ ടീമിനെ എല്ലാ ഫോർമാറ്റുകളിലും നയിക്കുന്ന ഹർമൻപ്രീത് കൗറാണ് ആസ്തിയിൽ മുൻപന്തിയിലുള്ള മറ്റൊരു താരം. ഏകദേശം 24–26 കോടി രൂപയാണ് ഹർമൻപ്രീതിന്റെ ആസ്തി.

എട്ട് കോടി രൂപ വീതം ആസ്തിയുമായി മുൻ പേസ് ഇതിഹാസം ജുലൻ ഗോസ്വാമി (Jhulan Goswami), ഷഫാലി വർമ (Shafali Verma), ദീപ്തി ശർമ (Deepti Sharma) എന്നിവരും പട്ടികയിൽ മുൻപന്തിയിലാണ്. അതേസമയം ജെമീമ റോഡ്രിഗസ്സിന് (Jemimah Rodrigues) അഞ്ച് കോടി രൂപയും പൂജ വസ്ത്രകറിന് (Pooja Vastrakar) മൂന്ന് കോടി രൂപയും ആസ്തിയുണ്ട്. 

Following the historic World Cup win, the wealthiest Indian women cricketers are in the spotlight. Mithali Raj leads with ₹40–45 Cr net worth, followed by Smriti Mandhana (₹32–34 Cr) and Harmanpreet Kaur (₹24–26 Cr).

Share.
Leave A Reply

Exit mobile version