കെഎസ്ആർടിസി വാങ്ങിയ ആധുനിക വോൾവോ സ്ലീപ്പർ ബസിന്റെ പരീക്ഷണയോട്ടം വിജയകരമായി പൂർത്തിയാക്കി. തിരുവല്ലം-കോവളം പാതയിൽ മന്ത്രി കെ.ബി. ഗണേഷ് കുമാറാണ് ബസ് ഓടിച്ചുനോക്കിയത്. ഡ്രൈവറെ നിരീക്ഷിക്കാൻ ക്യാമറ സിസ്റ്റമുള്ള ബസ്സിൽ ഡ്രൈവർ ഉറങ്ങിയാലോ ശ്രദ്ധ തെറ്റിയാലോ അലാറം അടിക്കും. ഇതിന്റെ ദൃശ്യം കൺട്രോൾ റൂമിൽ ലഭിക്കുകയും ചെയ്യും.

Ganesh Kumar Superclass Sleeper Test

വോൾവോയുടെ 9600 എസ്എൽഎക്സ് ശ്രേണിയിലെ 42 പേർക്ക് യാത്രചെയ്യാവുന്ന ബസാണിത്.  അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ബസ്സിൽ തീപിടിത്തം തടയുന്നതിനാവശ്യമായ അഗ്നിശമന നിയന്ത്രണ സംവിധാനങ്ങൾ അടക്കമുണ്ട്. പുക ഉയരുന്നത് തിരിച്ചറിഞ്ഞ് അലാറം മുഴക്കാനുള്ള സജ്ജീകരണവും തീ കെടുത്തുന്നതിന് സ്പ്രിങ്ക്ളർ സിസ്റ്റവും ഉണ്ട്.

നീളംകൂടിയ ബസിൽ യാത്രക്കാർക്ക് കൂടുതൽ കാബിൻ സ്ഥലമുണ്ട്. എബിഎസ്, ഇലക്ട്രോണിക് ബ്രേക്ക്‌ ഡിസ്ട്രിബ്യൂഷൻ സിസ്റ്റം തുടങ്ങിയവയുമുണ്ട്

Minister K.B. Ganesh Kumar test drives the new KSRTC Volvo 9600 SLX Sleeper. The bus features a camera-based driver drowsiness alarm and advanced fire control systems.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version