നാസയും ഐസ്ആർഓയും സംയുക്തമായി വികസിപ്പിച്ച ആദ്യത്തെ നിസാർ ഉപഗ്രഹം (NISAR) പ്രവർത്തനക്ഷമമാകാൻ ഒരുങ്ങുന്നു. ഉപഗ്രഹം പ്രവർത്തനക്ഷമമാണെന്ന പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ പറഞ്ഞു.

ഇതുവരെ നിർമിച്ചതിൽവെച്ച് ഏറ്റവും ചിലവേറിയ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് നാസ-ഐഎസ്ആർഒ സിന്തറ്റിക് അപ്പർച്ചർ റഡാർ (NISAR). 2400 കിലോഗ്രാം ഭാരമുള്ള നിസാർ ഉപഗ്രഹം ജൂലൈ 30ന് ഐഎസ്ആർഒയുടെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ജിഎസ്എൽവി റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപിച്ചത്.
മുഴുവൻ ഡാറ്റാ കാലിബ്രേഷൻ പൂർത്തിയായി ഉപഗ്രഹം പ്രവർത്തനക്ഷമമാണെന്ന് പ്രഖ്യാപിക്കുന്നതിനായി എമേർജിംഗ് സയൻസ്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ (ESTIC) എന്ന പേരിൽ പ്രത്യേക കോൺക്ലേവ് നടത്തുമെന്ന് നാരായണൻ പറഞ്ഞു. എൽ-ബാൻഡ്, എസ്-ബാൻഡ് സെൻസറുകൾ എന്നീ രണ്ട് എസ്എആർ സിസ്റ്റങ്ങൾ വഹിക്കുന്ന ആദ്യത്തേതാണ് നിസാർ ദൗത്യം.
The NASA-ISRO NISAR Earth Observation satellite, launched in July, is ready to be declared operational soon, featuring L-Band and S-Band sensors for advanced data calibration.
