സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ചൈനീസ് സ്ഥാപനങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള ഉപഗ്രഹ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള പ്രക്രിയ ആരംഭിച്ച് ഇന്ത്യ.
മുൻപ് ചൈനീസ് ബന്ധങ്ങളുള്ളവ ഉൾപ്പെടെ എല്ലാ അന്താരാഷ്ട്ര ഉപഗ്രഹങ്ങൾക്കും സേവന തുടർച്ച നിലനിർത്താൻ അധികാരികൾ അനുമതി നൽകിയിരുന്നു. എന്നാൽ ഇപ്പോൾ ഇന്ത്യൻ സ്ഥാപനങ്ങൾക്ക് ഉപഗ്രഹ സേവനങ്ങൾ നൽകുന്നതിനായി ചൈനാസാറ്റ്, ഹോങ്കോംഗ് ആസ്ഥാനമായുള്ള ഓപ്പറേറ്റർമാരായ ആപ്സ്റ്റാർ, ഏഷ്യാസാറ്റ് എന്നിവയുടെ അപേക്ഷകൾ ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ (IN-SPACe) നിരസിച്ചിരിക്കുകയാണ്.

ഏഷ്യാസാറ്റിന്റെ 33 വർഷത്തെ സാന്നിധ്യം ഇന്ത്യയിൽ ഉണ്ടായിരുന്നിട്ടും, മാർച്ച് വരെ AS5, AS7 ഉപഗ്രഹങ്ങൾക്കുള്ള അനുമതി മാത്രമേ നിലവിൽ നിലനിർത്തുന്നുള്ളൂ, അതേസമയം AS6, AS8, AS9 ഉപഗ്രഹങ്ങൾക്കുള്ള അനുമതികളും നിരസിക്കപ്പെട്ടു. ജിയോസ്റ്റാർ, സീ തുടങ്ങിയ പ്രക്ഷേപകരും ടെലിപോർട്ട് ഓപ്പറേറ്റർമാരും അടുത്ത വർഷം മാർച്ചോടെ ഏഷ്യാസാറ്റ് 5, 7 ഉപഗ്രഹങ്ങളിൽ നിന്ന് പ്രാദേശിക ജിസാറ്റ്, ഇന്റൽസാറ്റ് പോലുള്ള മറ്റ് ഉപഗ്രഹങ്ങളിലേക്ക് മാറണമെന്നാണ് നിർദേശം. പ്രവർത്തന തടസ്സങ്ങൾ തടയുന്നതിനായി കമ്പനികൾ പരിവർത്തനം ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
India’s IN-SPACe has rejected applications from ChinaSat, Apstar, and AsiaSat to provide satellite services to Indian firms, strengthening security measures and compelling a switch to operators like GSAT/Intelsat by March next year.
