രാജ്യത്തെ മനുഷ്യസ്നേഹികളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി എച്ച്സിഎൽ സ്ഥാപകൻ ശിവ് നാടാർ. എഡെൽഗീവ് ഹുറൂൺ ഇന്ത്യ പുറത്തുവിട്ട 2025ലെ മനുഷ്യ സ്നേഹികളുടെ പട്ടികയിലാണ് നാലാം തവണയും ശിവ് നാടാർ ഒന്നാമതെത്തിയിരിക്കുന്നത്. 2708 കോടി രൂപയാണ് വർഷത്തിൽ ശിവ് നാടാർ സംഭാവന ചെയ്തത്. ഒരു ദിവസം ഏകദേശം 7.4 കോടിയോളം രൂപയാണ് ശിവ് നാടാർ സംഭാവനയായി നൽകിയതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
626 കോടി രൂപ സംഭാവന ചെയ്ത റിലയൻസ് കുടംബമാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. 446 കോടി രൂപ സംഭാവനയുമായി ബജാജ് കുടുംബം മൂന്നാമതുണ്ട്. അതേസമയം 440 കോടി രൂപ സംഭാവനയുമായി ബിർള കുടുംബം നാലാമതും 386 കോടി രൂപ സംഭാവനയുമായി അദാനി കുടുംബം അഞ്ചാമതുമാണ്.

HCL Founder Shiv Nadar tops the EdelGive Hurun India Philanthropy List 2025 for the fourth time, donating ₹2,708 Crore annually (₹7.4 Crore daily). Reliance, Bajaj, Birla, and Adani families follow in the top five
