തൊഴിലിനൊപ്പം വിനോദവും എന്ന പുത്തന്‍ പ്രവണത പ്രോല്‍സാഹിപ്പിക്കാന്‍ സംസ്ഥാനത്ത് വര്ക്കേഷന് കരടുനയം ജനുവരിയില്‍ രൂപീകരിക്കും. തൊഴിലില്‍ നിന്നുള്ള സമ്മര്‍ദ്ദം കുറയ്ക്കുന്നതിനു സഹായിക്കുന്ന തൊഴില്‍ സംസ്ക്കാരം വ്യാപകമാവുകയാണ്. അതിന് ഏറ്റവും പറ്റിയ മികച്ച വര്ക്കേഷന് ഡെസ്റ്റിനേഷനാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം.

തൊഴിലിനൊപ്പം വിനോദവും എന്ന പുത്തൻ പ്രവണത പ്രോൽസാഹിപ്പിക്കാൻ സംസ്ഥാനത്ത് വർക്കേഷൻ കരടുനയം ജനുവരിയിൽ രൂപീകരിക്കും. തൊഴിലിൽ നിന്നുള്ള സമ്മർദ്ദം കുറയ്ക്കുന്നതിനു സഹായിക്കുന്ന തൊഴിൽ സംസ്ക്കാരം വ്യാപകമാവുകയാണ്. അതിന് ഏറ്റവും പറ്റിയ മികച്ച വർക്കേഷൻ ഡെസ്റ്റിനേഷനാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം. രാജ്യത്തെ ഏറ്റവും മികച്ച വർക്കേഷൻ ഡെസ്റ്റിനേഷനാക്കി കേരളത്തെ മാറ്റാനുള്ള പദ്ധതികൾക്ക് ടൂറിസം വകുപ്പ് രൂപം നൽകി വരികയാണ്. ഇതിന്റെ ആരംഭമായാണ് പുതിയ വർക്കേഷൻ കരട് നയം രൂപപ്പെടുത്തുന്നത്.
വർക്കേഷൻ ടൂറിസം പ്രോത്സാഹിപ്പിക്കുന്ന സ്വകാര്യ ടൂറിസം സംരംഭങ്ങൾക്കും കരട് നയത്തിൽ പരിഗണനയും, ആനുകൂല്യങ്ങളുമുണ്ടാകും. സർക്കാരിന്റെ നയത്തിനൊത്തു ടൂറിസം സംരംഭങ്ങൾ മുന്നോട്ടു കൊണ്ട് പോകുന്നവർക്ക് പ്രത്യേക പരിഗണന നൽകും. സംസ്ഥാനത്തെ ഐ ടി ഹബ്ബുകളിലെ ടെക്കികൾക്ക് അടക്കം വർക്കേഷൻ നയത്തിന്റെ ഗുണം ലഭിക്കും.അതിനേക്കാൾ സർക്കാർ പ്രാധാന്യം നൽകുക വിദേശ വിനോദ സഞ്ചാരികൾക്കു കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിൽ ജോലിയും വിനോദവും ഒരുമിച്ചു കൊണ്ട് പോകാൻ തക്ക സംവിധാനങ്ങൾ രൂപപ്പെടുത്തുന്നതിലാണ്. അതിനായി തിരെഞ്ഞെടുത്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മടുപ്പുളവാക്കാതെ ജോലിക്കൊപ്പം വിനോദവും ഒത്തു കൊണ്ട് പോകുവാനുള്ള സാദ്ധ്യതകൾ സർക്കാർ പരിശോധിക്കുകയാണ്. ഇവിടങ്ങളിൽ ഇടതടവില്ലാത്ത വൈദ്യുതി, താമസ- ഇന്റർനെറ്റ് സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കും.
തൊഴിലിൽ നിന്നുള്ള സമ്മർദ്ദം കുറയ്ക്കുന്നതിനും സൃഷ്ടിപരമായ ചിന്തക്ക് ഊന്നൽ നൽകുന്നതുമായ തൊഴിൽ സംസ്ക്കാരം വ്യാപകമാവുകയാണ്. അതിന് ഏറ്റവും പറ്റിയ ഡെസ്റ്റിനേഷൻ കേരളമാണ്. കേരളത്തിൻറെ സ്വാഭാവിക പ്രകൃതി സൗന്ദര്യം, വർക്കേഷൻ പ്രോൽസാഹിപ്പിക്കുന്നതിന് അനുയോജ്യമാണ്. അത് പരമാവധി പ്രയോജനപ്പെടുത്താൻ സംസ്ഥാന വിനോദ സഞ്ചാര വികസന വകുപ്പ് പദ്ധതികൾ ആവിഷ്ക്കരിക്കുമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. സംസ്ഥാനത്തെ മികച്ച വർക്കേഷൻ ഡെസ്റ്റിനേഷനാക്കി മാറ്റുന്നതിനുള്ള ആലോചനാ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ വർക്കേഷൻ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് സ്വീകരിക്കേണ്ട നടപടിക യോഗം വിശദമായി ചർച്ച ചെയ്തു. വിവിധ വകുപ്പുകളുടെ സഹകരണം ഉറപ്പു വരുത്താൻ ഈ വിഷയങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ ക്കൊണ്ടുവരാൻ യോഗം തീരുമാനിച്ചു.
ടൂറിസം ഡയറക്റ്റർ ശിഖ സുരേന്ദ്രൻ, ഐടി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു, കെ ഫോൺ മാനേജിംഗ് ഡയറക്ടർ ഡോ. സന്തോഷ് ബാബു, കേരള സ്റ്റാർട്ടപ്പ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അനൂപ് അംബിക തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും ഹോട്ടൽ ആൻഡ് റിസോർട്ട് അസോസിയേഷൻ, ഇൻറർനെറ്റ് സർവീസ് പ്രൊവൈഡേഴ്സ്, ഐടി പാർക്കുകൾ, ഐടി ജീവനക്കാരുടെ സംഘടന തുടങ്ങിയവരുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
Kerala Tourism is drafting a ‘Workation’ policy to be finalized in January, aiming to promote Kerala as a top workation destination for IT professionals and foreign tourists by ensuring seamless internet, power, and accommodation.
