വിസ നിഷേധിക്കാൻ പുതിയ കാരണങ്ങളുമായി യുഎസ്. ആരോഗ്യപരമായ കാരണങ്ങളാൽ വിസ അപേക്ഷകൾ നിരസിക്കാനുള്ള ട്രംപ് ഭരണകൂടത്തിൻറെ മാർഗനിർദേശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. യുഎസിൽ താമസിക്കാൻ വിസയ്ക്ക് അപേക്ഷിക്കുന്ന വിദേശ പൗരന്മാർക്ക് പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ അപേക്ഷകൾ നിരസിക്കപ്പെട്ടേക്കാം.

സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റാണ് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ പൊതുബാധ്യതയാകാൻ ഇടയുണ്ടെന്നാണ് നിരീക്ഷണം. മാർഗനിർദേശങ്ങൾ യുഎസ് എംബസികളിലേക്കും കോൺസുലേറ്റുകളിലേക്കും അയച്ചതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പകർച്ചവ്യാധികൾക്കായുള്ള പരിശോധന, വാക്സിനേഷൻ, മാനസികാരോഗ്യം തുടങ്ങിയവ വിസാ അപേക്ഷാ പ്രക്രിയയുടെ ഭാഗമായി നേരത്തെയും പരിശോധിക്കാറുണ്ടായിരുന്നു. എന്നാൽ പുതിയ മാർഗനിർദേശങ്ങളിൽ പുതിയ ചില ആരോഗ്യാവസ്ഥകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ടെന്നതാണ് പ്രത്യേകത.
New Trump administration guidelines may lead to US Visa denial for applicants with chronic diseases like diabetes and obesity, citing public charge concerns.
