മടങ്ങിവരവിനൊരുങ്ങി ടാറ്റയുടെ ഐതിഹാസിക മോഡലായ സിയറ (Tata Sierra). ഈ മാസം 25ന് പുതിയ സിയറ ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കും. രാജ്യത്തുടനീളം മാസങ്ങൾ നീണ്ട പരീക്ഷണങ്ങൾക്ക് ശേഷമാണ് ഇതിഹാസ മോഡൽ മടങ്ങിയെത്തുന്നത്.
2023 ഓട്ടോ എക്സ്പോയിൽ കൺസെപ്റ്റ് രൂപത്തിൽ പുതിയ ടാറ്റ സിയറ പ്രദർശിപ്പിച്ചിരുന്നു. അന്നുമുതൽ ഇന്ത്യൻ പാസഞ്ചർ വാഹന വിപണിയിലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാറുകളിൽ ഒന്നാണിത്. ആദ്യം ഇന്റേണൽ ഐസിഇ പതിപ്പാണ് അവതരിപ്പിക്കുക. പിന്നാലെ തന്നെ വാഹനത്തിന്റെ ഇലക്ട്രിക് പതിപ്പും നിരത്തുകളിലെത്തും. 90കളിലെ താരമായ സിയറ അതേ ഐഡന്റിറ്റി നിലനിർത്തിയാണ് എത്തുന്നത്. ആൽപൈൻ വിൻഡോ ഉൾപ്പെടെയുള്ള ഒറിജിനൽ ടാറ്റ സിയറയുടെ ഐക്കണിക് ഡിസൈൻ പുതിയ തലമുറ സിയറയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. കൂടാതെ, യഥാർത്ഥ മോഡലിന്റെ സ്റ്റൈലിംഗ് ഘടകങ്ങൾ ആധുനിക ഡിസൈനുമായി സംയോജിപ്പിച്ച് ടാറ്റ മോട്ടോർസ് സിയറയെ കൂടുതൽ ആവേശകരമാക്കിയിട്ടുണ്ട്.

എൽഇഡി പ്രൊജക്ടർ ഹെഡ്ലാമ്പുകൾ, എൽഇഡി ഫോഗ് ലാമ്പുകൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, എൽഇഡി ടെയിൽലൈറ്റുകൾ എന്നിവ വാഹനത്തിലുണ്ടാകും. കൂടാതെ, ഫങ്ഷണൽ റൂഫ് റെയിലുകൾ, സ്പോർട്ടിയും സ്റ്റൈലിഷുമായ 19 ഇഞ്ച് അലോയ് വീലുകൾ തുടങ്ങിയവയും പുത്തൻ സിയറയിലുണ്ടാകും. പ്രീമിയം എസ്യുവിയായി പുറത്തിറക്കുന്ന വാഹനത്തിൽ ലെവൽ 2 ADAS സ്യൂട്ട്, 360-ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ തുടങ്ങിയ വിപുലമായ അപ്മാർക്കറ്റ്, നൂതന സാങ്കേതികവിദ്യാധിഷ്ഠിത സവിശേഷതകളുമുണ്ട്.
The iconic Tata Sierra returns this month, retaining its 90s identity and Alpine window. Launching first as ICE, then EV, it features ADAS, 360-cam, and modern tech.
