പ്രാരംഭ പബ്ലിക് ഓഫറിന് (IPO) ഒരുങ്ങുകയാണ് എഡ് ടെക് യൂണിക്കോൺ ഫിസിക്‌സ്‌വാല (Physics Wallah). പ്രീ-ഐപിഒ ഫണ്ടിംഗ് റൗണ്ടിന്റെ ഭാഗമായി ആഗോള നിക്ഷേപ സ്ഥാപനമായ തിങ്ക് ഇൻവെസ്റ്റ്‌മെന്റ്‌സ് (Think Investments) ഫിസിക്‌സ്‌വാലയിൽ 136 കോടി രൂപയിലധികം നിക്ഷേപിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി തിങ്ക് ഇൻവെസ്റ്റ്‌മെന്റ്‌സ് ഫിസിക്‌സ്‌വാലയിലെ 14 ജീവനക്കാരിൽ നിന്ന് കമ്പനിയിലെ 0.37% ഓഹരിയായ 1.07 കോടി ഇക്വിറ്റി ഓഹരികൾ വാങ്ങി. ഓഹരികൾ ഓരോന്നിനും 127 രൂപയ്ക്കാണ് വാങ്ങിയത്. ഇത് ഇഷ്യു വിലയേക്കാൾ 17% കൂടുതലാണ്.

Think Investments invests crores in PhysicsWallah

3480 കോടി രൂപയാണ് യൂട്യൂബിൽ നിന്നു തുടങ്ങി യൂണിക്കോൺ ആയി വളർന്ന ഫിസിക്‌സ്‌വാല ഐപിഒ വഴി സമാഹരിക്കാൻ ലക്ഷ്യമിടുന്നത്. മത്സര പരീക്ഷകൾക്കുള്ള ഫിസിക്സ് പഠിപ്പിക്കുന്നതിനായാണ് കമ്പനി സ്ഥാപകൻ അലഖ് പാണ്ഡെ 2016ൽ ഫിസിക്‌സ്‌വാല എന്ന യൂട്യൂബ് ചാനൽ ആരംഭിച്ചത്. എന്നാൽ അതിവേഗം ചാനൽ എഡ്-ടെക് പ്രതിഭാസമായി മാറി.

2020 മുതൽ കമ്പനി ആപ്പും വെബ്‌സൈറ്റും സജീവമാക്കി. കോവിഡ് സമയത്തെ വളർച്ചയിൽ ഇവ നിർണായകമായി. ഓൺലൈൻ പഠനത്തിനായി ക്രമീകരിച്ച കോഴ്‌സുകൾ, തത്സമയ ക്ലാസുകൾ, സ്റ്റഡി മെറ്റീയിരിയൽസ് തുടങ്ങിയവ ഫിസിക്‌സ്‌വാലയെ വേറിട്ടുനിർത്തി. ഇത് എഡ്-ടെക് മേഖലയിലേക്കുള്ള കമ്പനിയുടെ വരവിന്റെ ആദ്യപടി കൂടിയായി.

2022 ജൂണിലാണ് കമ്പനി യൂണികോൺ പദവി നേടിയത്. സീരീസ് എ ഫണ്ടിംഗ് റൗണ്ടിൽ 100 മില്യൺ ഡോളർ നേടിയ കമ്പനി മൂല്യം $1.1 ബില്യണാക്കി. 2024 സെപ്റ്റംബറിലെ $210 മില്യൺ സീരീസ് ബി ഫണ്ടിംഗ് റൗണ്ടോടെ മൂല്യനിർണയം $2.8 ബില്യണായി ഉയർത്തി. നിലവിൽ ഓൺലൈൻ കോഴ്സുകൾക്കൊപ്പം ഫിസിക് വാലയുടെ ഓഫ്‌ലൈൻ കേന്ദ്രങ്ങളും സജീവമാണ്. ഏഴാം തരം മുതൽ യുപിഎസ് സി, നീറ്റ്, ഐഐടി, ഐഐഎം, സിഎ തുടങ്ങി വിവിധ കോഴ്സുകളാണ് പ്ലാറ്റ്ഫോം ഓഫർ ചെയ്യുന്നത്. 

Global investor Think Investments injected over ₹136 crore into EdTech unicorn PhysicsWallah during a pre-IPO funding round, acquiring a 0.37% stake as the company targets a ₹3480 crore IPO.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version