കേരളത്തിലെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിലെ (NBFC) സ്വർണ ശേഖരം യൂറോപ്പിലെ ചില രാജ്യങ്ങളുടെ സ്വർണ കരുതൽ ശേഖരത്തേക്കാൾ ഏറെ കൂടുതലെന്ന് റിപ്പോർട്ട്. കേരളത്തിലെ എൻബിഎഫ്സികൾ ഒരു രാജ്യമായിരുന്നെങ്കിൽ, സ്വർണ ശേഖരത്തിന്റെ കാര്യത്തിൽ അവ ലോകത്ത് 16ആം സ്ഥാനത്ത് എത്തുമായിരുന്നുവെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

കണക്കുകൾ പ്രകാരം കേരളത്തിലെ ധനകാര്യസ്ഥാപനങ്ങളുടെ പക്കലുള്ള സ്വർണം യുകെ, സ്പെയിൻ, ഓസ്ട്രിയ എന്നീ രാജ്യങ്ങളേക്കാൾ കൂടുതലാണ്. കേരളത്തിൽ പ്രവർത്തിക്കുന്ന എൻബിഎഫ്സികൾ നിലവിൽ കൈവശം വെച്ചിരിക്കുന്നത് 381 ടൺ സ്വർണമാണ്. നിലവിലെ വിലവെച്ച് കണക്കാക്കുമ്പോൾ ഇത് ഏതാണ്ട് 4.6 ലക്ഷം കോടി രൂപയോളം വരും.
സ്വർണത്തിനോടു മലയാളിക്കുള്ള ആസക്തി വെളിവാക്കുന്നതാണ് ഈ കണക്കുകൾ. മുത്തൂറ്റ് ഫിനാൻസ് (208 ടൺ), മണപ്പുറം ഫിനാൻസ് (56.4 ടൺ), മുത്തൂറ്റ് ഫിൻകോർപ്പ് (43.69 ടൺ), കെഎസ്എഫ്ഇ (67.22 ടൺ), ഇൻഡൽ മണി (ഏകദേശം 6 ടൺ) എന്നീ പ്രമുഖ സ്വർണ വായ്പാ ഭീമന്മാരുടെ സംയോജിത നിക്ഷേപം സ്പെയിനിന്റെയും (282 ടൺ) യുകെയുടെയും (310 ടൺ) സ്വർണ ശേഖരത്തേക്കാൾ കൂടുതലാണ്.
Kerala’s NBFCs collectively hold 381 tonnes of gold, surpassing the national gold reserves of countries like the UK and Spain, showcasing the state’s deep gold affinity.
