സുഹൃത്തിൽ നിന്ന് കടം വാങ്ങിയ പണം കൊണ്ട് വാങ്ങിയ ലോട്ടറി ടിക്കറ്റിന് 11 കോടി രൂപ ഒന്നാം സമ്മാനം നേടി രാജസ്ഥാൻ സ്വദേശി. പച്ചക്കറി കച്ചവടക്കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സർക്കാരിൻ്റെ ഈ വർഷത്തെ ദീപാവലി ലോട്ടറി ജേതാവായത്.

ഏറെക്കാലത്തെ ആഗ്രഹത്തിനൊടുവിലാണ് അമിത് കൂട്ടുകാരനൊപ്പം പഞ്ചാബ് സന്ദർശിച്ചത്. പഞ്ചാബിലെ ബത്തിണ്ടയിൽ വച്ച് ഇദ്ദേഹം ദീപാവലി ബംപർ ലോട്ടറി ടിക്കറ്റ് എടുത്തത്. വഴിയോരക്കടയിൽ ടിക്കറ്റ് കണ്ടെങ്കിലും കയ്യിൽ കാശുണ്ടായിരുന്നില്ല. വിവരം കൂട്ടുകാരനോട് പറഞ്ഞതോടെ അദ്ദേഹം അമിത്തിന് ആയിരം രൂപ ലോട്ടറി എടുക്കാനായി നൽകി. ഈ പണം കൊണ്ട് എടുത്ത രണ്ട് ലോട്ടറികളിൽ ഒന്നിനാണ് ബംപർ അടിച്ചത്. രണ്ടാമത്തെ ലോട്ടറിക്ക് 1000 രൂപ സമ്മാനവും ലഭിച്ചു.
ജയ്‌പൂറിലെ കോട്‌പുട്‌ലി സ്വദേശിയാണ് അമിത്. ലോട്ടറി പണം ഉപയോഗിച്ച് മക്കൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകണമെന്നാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. ലോട്ടറി പണം നൽകാൻ പണം കടം തന്ന സുഹൃത്തിന് ഒരു കോടി രൂപയെങ്കിലും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
A Rajasthan vegetable vendor, Amit Sehra, won ₹11 crore in the Punjab government’s Diwali Bumper Lottery using borrowed money. He plans to give ₹1 crore to his friend who lent him the ticket money and use the rest for his children’s education.