നാവിക കപ്പലുകൾ സംയുക്തമായി നിർമിക്കുന്നതിനും ഇന്ത്യൻ നാവികസേനയുടെ വരാനിരിക്കുന്ന സംഭരണ പദ്ധതികൾ നടപ്പിലാക്കുന്നതിനുമായി കൊറിയൻ കപ്പൽ നിർമാതാക്കളായ എച്ച്ഡി ഹ്യുണ്ടായി ഹെവി ഇൻഡസ്ട്രീസുമായി (HD HHI) കരാർ ഒപ്പിട്ട് കൊച്ചി കപ്പൽശാല (CSL).

ഇരുകമ്പനികളും നിലവിൽ ടാലന്റ് ട്രെയിനിങ്, ഡിസൈൻ അപ്ഗ്രേഡുകൾ, സപ്ലൈ-ചെയിൻ എന്നിവയിൽ സഹകരിക്കുന്നുണ്ട്. ലാൻഡിംഗ് പ്ലാറ്റ്ഫോം ഡോക്ക് പദ്ധതിക്കായി സിഎസ്എല്ലും എച്ച്ഡി എച്ച്എച്ച്ഐയും സംയുക്തമായി ബിഡ് ചെയ്യാൻ പദ്ധതിയിടുന്നുണ്ട്. ഒക്ടോബറിൽ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൽ നിന്നും ഇതുസംബന്ധിച്ച പ്രാരംഭ അനുമതി ലഭിച്ചിരുന്നു.
ആംഫീബിയസ് അസോൾട്ട് കപ്പലുകളുടെ രൂപകൽപനയും സാങ്കേതിക പിന്തുണയും എച്ച്ഡി എച്ച്എച്ച്ഐ നൽകും. ഇന്ത്യയുടെ നാവിക ആധുനികവൽകരണ പരിപാടിക്ക് എച്ച്ഡി ഹ്യുണ്ടായ് ഹെവി ഇൻഡസ്ട്രീസ് ഉത്തമ പങ്കാളിയാണെന്ന് കമ്പനിയുടെ നേവൽ, മീഡിയം കപ്പൽ നിർമാണ യൂണിറ്റ് പ്രസിഡന്റ് ജൂ വോൺ-ഹോ പറഞ്ഞു. ഇന്ത്യൻ നാവിക കപ്പൽ വിപണിയിലേക്കുള്ള കമ്പനിയുടെ വികാസത്തിൽ ഈ പങ്കാളിത്തം പ്രധാന വഴിത്തിരിവായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Cochin Shipyard (CSL) signs a deal with Korea’s HD Hyundai Heavy Industries (HD HHI) for joint construction of naval vessels and defence projects.
