ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ മേഖല ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററും (IN-SPACe) സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയും (SIDBI) സംയുക്തമായി ₹1000 കോടിയുടെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് ആരംഭിച്ചു. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ബഹിരാകാശ മേഖലയിൽ നവീകരണം പ്രോത്സാഹിപ്പിക്കുക, തദ്ദേശീയ കഴിവുകൾ വർധിപ്പിക്കുക, വളർന്നുവരുന്ന സംരംഭങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നിവയാണ് ഫണ്ടിന്റെ ലക്ഷ്യങ്ങൾ.

ഫണ്ട് പ്രവർത്തനക്ഷമമാക്കുന്നതിനുള്ള കരാറിൽ IN-SPACe ജോയിന്റ് സെക്രട്ടറി ലോചൻ സെഹ്റ ഐഎഎസും, SIDBI വെഞ്ച്വർ ക്യാപിറ്റൽ ലിമിറ്റഡ് (SVCL) മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അരൂപ് കുമാറും ഒപ്പുവെച്ചു. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (SEBI) അംഗീകാരത്തിനു ശേഷമാണ് ഒപ്പുവെയ്ക്കൽ. 2024 ഒക്ടോബറിൽ കേന്ദ്ര മന്ത്രിസഭ അനുമതി നൽകിയ ഈ സംരംഭം സിഡ്ബിയെ ഫണ്ട് മാനേജരായി നിയമിക്കുന്നു.
ഉപഗ്രഹ നിർമാണം, വിക്ഷേപണ വാഹന വികസനം, ബഹിരാകാശ സേവനങ്ങൾ, ഭൂമി നിരീക്ഷണം, ആശയവിനിമയ സംവിധാനങ്ങൾ, ഡൗൺസ്ട്രീം അനലിറ്റിക്സ് എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ഏർപ്പെട്ടിരിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് പ്രാരംഭ ഘട്ടത്തിലും വളർച്ചാ മൂലധനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലാണ് ഫണ്ട് നൽകുക.
| IN-SPACe and SIDBI launch a ₹1000 crore Venture Capital Fund to boost India’s private space sector. Focus on startups in satellite and launch vehicle development. |
