സർക്കാർ ഉടമസ്ഥതയിലുള്ള കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ ഓഹരികൾ 8% വരെ ഇടിഞ്ഞു. കമ്പനി സെപ്റ്റംബർ പാദ (Q2) ഫലം പുറത്തുവിട്ടതിനു പിന്നാലെയാണ് ഈ ഇടിവ്. കമ്പനിയുടെ വരുമാനം കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ച് 13% കുറഞ്ഞ് ₹951 കോടിയായി. ബ്രോക്കറേജ് സ്ഥാപനമായ കോട്ടക് ഉൾപ്പെടെ വിപണി വിദഗ്ധർ ഈ കാലയളവിൽ വരുമാനത്തിൽ 10% വളർച്ച പ്രതീക്ഷിച്ചിരുന്നു.

Cochin Shipyard Net Profit

നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് മുൻപുള്ള ലാഭം (EBITDA) കഴിഞ്ഞ വർഷത്തെ ₹196 കോടിയിൽ നിന്ന് 71% കുറഞ്ഞ് ₹56 കോടിയായി. എബിറ്റ്ഡ മാർജിൻ 17.87%ൽ നിന്ന് വെറും 5.9% ആയി താഴ്ന്നു. കോട്ടക് കമ്പനി എബിറ്റ്ഡയിൽ 12% വളർച്ച പ്രതീക്ഷിച്ചിരുന്നിടത്താണ് ഇത്.

പ്രവർത്തനച്ചിലവിൽ കുത്തനെ ഉണ്ടായ വർധനയും പ്രൊവിഷനുകളുടെ നാലിരട്ടിയിലധികം ഉയർച്ചയും ഈ പാദത്തിലെ പ്രകടനത്തെ ബാധിച്ചതായി വിലയിരുത്തുന്നു. പ്രൊവിഷനുകൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നാലിരട്ടിയായി ₹21 കോടിയായി ഉയർന്നപ്പോൾ, സബ്‌കോൺട്രാക്റ്റിംഗ് ചിലവുകൾ 50% വർധിച്ച് ₹207 കോടിയായി. എന്നാൽ, ജൂൺ പാദത്തിനെ അപേക്ഷിച്ച് ഇവയിൽ യഥാക്രമം 37%യും 13%യും കുറവുണ്ടായി.

അതേസമയം, നടപ്പുവർഷത്തെ ഇടക്കാല ലാഭവിഹിതമായി കമ്പനി ഓഹരിക്ക് 4 രൂപവീതം പ്രഖ്യാപിച്ചു. നവംബർ 18 ആണ് ഇതിന്റെ റെക്കോർഡ് തീയതി. അതായത്, നവംബർ 18നകം കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ ഓഹരികൾ കൈവശംവച്ചിരിക്കുന്നവരാണ് ലാഭവിഹിതത്തിന് അർഹർ. ഡിസംബർ 11നകം ലാഭവിഹിതം വിതരണം ചെയ്യും.

Cochin Shipyard (CSL) shares tanked 8% after its Q2 results showed a steep drop in net profit and EBITDA, driven by a 50% surge in subcontracting costs and higher provisions.
Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version