ആവേശമായി റിയാദിലെ സുവൈദി പാർക്കിൽ നടന്നുവരുന്ന ഗ്ലോബൽ ഹാർമണി രണ്ടിന്റെ ഇന്ത്യൻവാര കലാ സാംസ്കാരിക പരിപാടികൾ. വിവിധ കലാ സാംസ്കാരിക പ്രകടനങ്ങളും പരിപാടിയുടെ ലക്ഷ്യങ്ങളെക്കുറിച്ചുള്ള വിശദമായ അവതരണവും നടന്നു. രാജ്യത്തിനുള്ളിൽ സാംസ്കാരിക വിനിമയവും മനുഷ്യ വൈവിധ്യവും പ്രോത്സാഹിപ്പിക്കുന്നതിലാണ് ഗ്ലോബൽ ഹാർമണി പ്രോജക്ട് ഊന്നൽ നൽകുന്നത്.

സൗദിയിൽ ആവേശമായി ഗ്ലോബൽ ഹാർമണി ഇന്ത്യൻ വാരം, Saudis say ‘thank you’ to expatriates with India Week

കരകൗശല വസ്തുക്കളും പരമ്പരാഗത ഇന്ത്യൻ ഭക്ഷണവിഭവങ്ങളും പ്രദർശിപ്പിക്കുന്ന പവലിയനുകൾ ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇന്ത്യയുടെ ഊർജസ്വലമായ സംസ്കാരത്തിന്റെ നേർക്കാഴ്ചയായി പരിപാടി മാറി. ഇന്ത്യയുടെ വൈവിധ്യത്തെ മനോഹരമായി പ്രതിഫലിപ്പിക്കുന്ന, സമ്പന്നമായ സംഗീതം, നൃത്തം, കരകൗശല വസ്തുക്കൾ, പാചകരീതി എന്നിവ ഇന്ത്യൻ സാംസ്കാരിക രാത്രികളിൽ പ്രദർശിപ്പിച്ചു.

റിയാദ് സീസണിനോടനുബന്ധിച്ച് 49 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന 14 രാജ്യങ്ങളുടെ കലാ സാംസ്കാരിക പരിപാടികളാണ് സുവൈദി പാർക്കിൽ നടക്കുന്നത്. സൗദിയിലെ പ്രവാസി സമൂഹത്തിന് സ്വന്തം നാടിന്റെ പൈതൃക കലാരൂപങ്ങൾ ആസ്വദിക്കുന്നതിനായി സൗദി അധികൃതരാണ് ഗ്ലോബൽ ഹാർമണി എന്ന ഈ കലാമേള സംഘടിപ്പിക്കുന്നത്. ഈ മാസം രണ്ടിന് തുടക്കമിട്ട പരിപാടിയിൽ ആദ്യ വാരം ഇന്ത്യയുടെ കലാ സാംസ്കാരിക പ്രവർത്തനങ്ങളാണ് നടന്നത്. സാംസ്കാരിക ഘോഷയാത്രയിൽ പ്രവാസി മലയാളി സംഘടനകളുടെ നേതൃത്വത്തിൽ നിരവധി കലാരൂപങ്ങൾ അണിനിരന്നു. 

Saudi Arabia organizes the Global Harmony India Week at Suwaidi Park, Riyadh, showcasing vibrant Indian arts, culture, food, and crafts as part of the Riyadh Season to promote cultural exchange.

Share.

Comments are closed.

Exit mobile version