ജനപ്രിയ നിക്ഷേപ പ്ലാറ്റ്‌ഫോമായ ഗ്രോവിന്റെ (Groww) മാതൃ സ്ഥാപനമായ ബില്യൺബ്രെയിൻസ് ഗാരേജ് വെഞ്ച്വേഴ്‌സ് ശക്തമായ വിപണി അരങ്ങേറ്റം നടത്തിയിരിക്കുകയാണ്. നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ (എൻ‌എസ്‌ഇ) ഗ്രോവിന്റെ ഓഹരി വില ഒരു ഓഹരിക്ക് ₹ 112ൽ തുറന്ന് ₹ 124 ആയി ഉയർന്നു. $754 മില്യൺ ഐപിഒയിൽ അതിന്റെ 100 രൂപ ഇഷ്യു വിലയേക്കാൾ വളരെ കൂടുതലാണ് ഇത്. ഇതോടെ
ഗ്രോ സിഇഒ ലളിത് കേശ്രേയുടെ യാത്രയും ശ്രദ്ധ നേടുകയാണ്.

ഗ്രാമത്തിൽ ജനിച്ചു വളർന്ന ഗ്രോവിന്റെ സഹസ്ഥാപകനും സിഇഒയുമായ ലളിത് കെഷ്രെ നിരവധി പ്രതിബന്ധങ്ങളിലൂടെയാണ് ബിസിനസ് വിജയത്തിലെത്തിയത്. എളിയ തുടക്കങ്ങളിൽ നിന്ന് രാജ്യത്തെ ഏറ്റവും വിജയകരമായ ഫിൻടെക് പ്ലാറ്റ്‌ഫോമുകളിലൊന്നിന് നേതൃത്വം നൽകിയ ലളിത് കെഷ്രെയുടെ യാത്ര ഏറെ ശ്രദ്ധേയമാണ്.

മധ്യപ്രദേശിലെ ലെപ എന്ന ചെറിയ ഗ്രാമത്തിലാണ് കെഷ്രെ ജനിച്ചത്. ആ പ്രദേശത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഇല്ലാത്തതിനാൽ, മാതാപിതാക്കൾ അദ്ദേഹത്തെ ഖാർഗോണിലേക്ക് അയച്ചു. അവിടെ ബന്ധുവീട്ടിൽ നിന്നായിരുന്നു വിദ്യാഭ്യാസം. പിന്നീട് കെഷ്രെ ഐഐടി ബോംബെയിൽ നിന്ന് എഞ്ചിനീയറിംഗ് പഠിച്ചു. ഫ്ലിപ്കാർട്ടിൽ തന്റെ കരിയർ ആരംഭിച്ച അദ്ദേഹം 2016ലാണ് ഗ്രോയുടെ പ്രവർത്തനങ്ങളിലേക്ക് കടന്നത്. ഇന്ന് ഗ്രോവിന് സിംഗപ്പൂർ, നോർവേ, അബുദാബി എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖ ആഗോള നിക്ഷേപകരുടെ പിന്തുണയുണ്ട്.

Following the strong IPO debut of Groww’s parent company, Billionbrains Garage Ventures, the focus shifts to CEO Lalit Keshre’s inspiring journey from a small village to leading a successful FinTech platform.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version