നിർമിത ബുദ്ധിയുടെ ആഗോള പ്രഭാവത്തെ കുറിച്ച് ചർച്ച ചെയ്യാനും എഐ ഭാവി രൂപപ്പെടുത്താനും ലക്ഷ്യമിട്ട് ഇന്ത്യ 2026 ഫെബ്രുവരി 16 മുതൽ 20 വരെ എഐ ഇംപാക്ട് ഉച്ചകോടി (AI Impact Summit) സംഘടിപ്പിക്കും. അന്താരാഷ്ട്ര എഐ ഉച്ചകോടികളുടെ പരമ്പരയിലെ നാലാമത്തെ സമ്മേളനം ഗ്ലോബൽ സൗത്തിൽ  നടക്കുന്ന ആദ്യത്തേതുമാണ്.

നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്രത്തലവന്മാർ, മന്ത്രിസഭാ പ്രതിനിധികൾ, പ്രമുഖ എഐ ഡിജിറ്റൽ കമ്പനികളിലെ 50ലധികം സിഇഒമാർ, അന്താരാഷ്ട്ര സംഘടനാ പ്രതിനിധികൾ, സംസ്ഥാന സർക്കാറുകളുടെ പ്രതിനിധികൾ, സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം അംഗങ്ങൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.

മനുഷ്യർ, ഭൂമി, പുരോഗതി എന്നീ മൂന്നു മുഖ്യ ഘടകങ്ങളിലൂടെയാണ് കൃത്രിമ ബുദ്ധിയുടെ യഥാർത്ഥ പ്രഭാവം വിലയിരുത്തപ്പെടേണ്ടതെന്നതാണ് സമ്മേളനത്തിന്റെ പ്രധാന തീമെന്ന് ഇന്ത്യ എഐ മിഷൻ പദ്ധതി ഡയറക്ടർ മുഹമ്മദ് സഫീറുല്ല പറഞ്ഞു. എഐ സാങ്കേതികവിദ്യയുടെ വളർച്ച മനുഷ്യജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു, ഭൂമിയെ കൂടുതൽ സുസ്ഥിരമാക്കാൻ എങ്ങനെ സഹായിക്കുന്നു, ദൈനംദിന ജീവിതത്തിൽ എങ്ങനെ പുരോഗതി സാധ്യമാക്കുന്നു തുടങ്ങിയ വിഷയങ്ങൾ ആഴത്തിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉച്ചകോടിയുടെ ഭാഗമായി നൂതനത്വം, പ്രതിരോധശേഷി, എഐ ജനാധിപത്യവൽക്കരണം, സുരക്ഷയും വിശ്വാസ്യതയും തുടങ്ങിയ മേഖലകളിൽ 100 രാജ്യങ്ങളിലെ പ്രതിനിധികളടങ്ങിയ ഏഴ് വർക്കിംഗ് ഗ്രൂപ്പുകൾ രൂപീകരിച്ചിട്ടുണ്ട്. ഇന്ത്യ എഐ മിഷന്റെ നേതൃത്വത്തിൽ AI for All, AI by Her, YU AI എന്നിങ്ങനെ  മൂന്ന് പ്രധാന ഫ്ലാഗ്ഷിപ്പ് പദ്ധതികൾ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. യുവാക്കളും സ്റ്റാർട്ടപ്പുകളും ഈ പദ്ധതികളിൽ സജീവമായി പങ്കാളികളാകണമെന്ന് ഇന്ത്യ എഐ മിഷൻ ആഹ്വാനം ചെയ്തു.

ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) രൂപീകരിച്ച ഇന്ത്യ എഐ മിഷൻ (IndiaAI Mission) നിർമിത ബുദ്ധിയിലൂടെ ഇന്ത്യയെ ആഗോള തലത്തിൽ മുൻനിരയിൽ എത്തിക്കുന്നതിൽ നിർണായക ചുവടുവെയ്പാണ്. 2024 മാർച്ച് മാസത്തിൽ കേന്ദ്ര സർക്കാർ ഔദ്യോഗികമായി ആരംഭിച്ച ഈ മിഷൻ, എഐ രംഗത്തെ വികസന ആവശ്യങ്ങൾ ഏഴ് പ്രധാന പില്ലറുകളിലൂടെ പരിഗണിക്കുന്നു. ഫൗണ്ടേഷണൽ മോഡലുകളുടെ വികസനം, ഉയർന്ന കംപ്യൂട്ട് ശേഷിയുടെ വികസനം, സ്വതന്ത്രമായ എഐ ഡാറ്റാസെറ്റുകളുടെ സൃഷ്ടി, സുരക്ഷിതവും ഉത്തരവാദിത്തവുമായ എഐ സംവിധാനങ്ങൾ, സാമ്പത്തിക പിന്തുണയും അടിസ്ഥാന സൗകര്യ വികസനവും എന്നിവയാണ് ഇതിൽ പ്രധാനം.

ഇന്ത്യയെ എഐ ഉത്പാദനത്തിലും നവീകരണത്തിലും ആഗോള നേതൃ സ്ഥാനത്ത് എത്തിക്കുകയാണ് മിഷന്റെ പ്രധാന ലക്ഷ്യം. ഇന്ത്യയിൽ എഐ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിലും നിർമിക്കുന്നതിലും മുന്നിൽ നിൽക്കാൻ ഇതുവഴി സാധിക്കുമെന്ന് മുഹമ്മദ് സഫീറുല്ല പറഞ്ഞു. യുവതലമുറയെ എഐ രംഗത്തെ തൊഴിൽ അവസരങ്ങൾക്കായി എഐ-റെഡിയാക്കുക, സ്റ്റാർട്ടപ്പുകൾക്ക് ഗുണമേൻമയുള്ള, ആഗോളതലത്തിൽ വ്യാപിപ്പിക്കാവുന്ന എഐ ഉത്പന്നങ്ങൾ വികസിപ്പിക്കാൻ സഹായിക്കുക, അതിനാവശ്യമായ ഇൻഫ്രാസ്ട്രക്ചർ രാജ്യത്തിനുള്ളിൽ സജ്ജമാക്കുക എന്നിവയാണ് മിഷന്റെ പ്രധാന ലക്ഷ്യങ്ങൾ. ഇന്ത്യ എഐ മിഷൻ, രാജ്യത്തെ എഐ നവീകരണത്തിന്റെയും നൂതന ഉത്പാദനത്തിന്റെയും ആധാരശക്തിയായി മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

India is hosting the AI Impact Summit in New Delhi from February 16-20, 2026, focusing on the global effect of AI and its future. The summit, a key part of the India AI Mission, is the first of its kind in the Global South.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version