നിരവധി വിദേശ രാജ്യങ്ങളിലേക്കുള്ള ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനയെന്ന് റിപ്പോർട്ട്. റഷ്യ, വിയറ്റ്നാം, ജപ്പാൻ, ദക്ഷിണ കൊറിയ, ജോർജിയ എന്നീ രാജ്യങ്ങളിലേക്കുള്ള ഇന്ത്യൻ സഞ്ചാരികളുടെ എണ്ണത്തിലാണ് വർധന.

ഇന്ത്യൻ സഞ്ചാരികളെക്കൊണ്ട് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ രാജ്യങ്ങളിലൊന്നാണ് റഷ്യ. 2025ന്റെ ആദ്യ പകുതിയിൽ, മോസ്കോയിലേക്ക് 40800 ഇന്ത്യൻ വിനോദസഞ്ചാരികൾ എത്തി. കഴിഞ്ഞ വർഷത്തേക്കാൾ 40% വർധനയാണിത്. 2025ലെ ആദ്യ എട്ട് മാസങ്ങളിളെ കണക്ക് പ്രകാരം ഇന്ത്യയിൽ നിന്ന് 443,000 സന്ദർശകരാണ് വിയറ്റ്നാം സന്ദർശിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ 42.2% കൂടുതലാണിത്.
അസർബൈജാൻ, തുർക്കി എന്നിവിടങ്ങളിലേക്കുള്ള ബുക്കിംഗുകളെ ഭൗമരാഷ്ട്രീയ സംഭവവികാസങ്ങൾ ബാധിച്ചതാണ് റഷ്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് കൂടുതൽ സഞ്ചാരികളെ എത്തിച്ചതെന്നാണ് കണക്കുകൂട്ടൽ. ഇന്ത്യക്കാർക്കുള്ള വിസ ആവശ്യകതകൾ നീക്കം ചെയ്തതിനുശേഷം ഫിലിപ്പീൻസിലും ഇന്ത്യൻ സഞ്ചാരികളുടെ എണ്ണം കൂടി. ഇതിനു പുറമേ ജപ്പാൻ, ദക്ഷിണ കൊറിയ, ജോർജിയ എന്നിവിടങ്ങളിലേക്കുള്ള ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തിലും വൻ വർധനയുണ്ട്.
Reports show a sharp increase in Indian tourists visiting countries like Russia and Vietnam, with Russia recording 40,800 visitors and Vietnam 443,000 in early 2025, driven by changing geopolitical factors.
