രാജ്യത്തെ ആദ്യത്തെ ഗിഗാ സ്കെയിൽ ഇലക്ട്രിക് എയർ ടാക്സി ഹബ്ബ് ആന്ധ്രാപ്രദേശിലെ അനന്തപ്പൂരിൽ വരും. ‘സ്കൈ ഫാക്ടറി’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി കർണാടക ആസ്ഥാനമായുള്ള സർല ഏവിയേഷനുമായി സഹകരിച്ചാണ് നിർമിക്കുക. പദ്ധതിക്കായി സർല ഏവിയേഷൻ 1300 കോടി രൂപ നിക്ഷേപിക്കും. പ്രതിവർഷം 1000 ഇലക്ട്രിക് എയർ ടാക്സികൾ നിർമിക്കാനാകുന്ന തരത്തിലാണ് സ്കൈ ഫാക്ടറി ഒരുങ്ങുക.

വിശാഖപട്ടണത്ത് നടന്ന സിഐഐ പങ്കാളിത്ത ഉച്ചകോടിയിൽ സർല ഏവിയേഷനും ആന്ധ്രാപ്രദേശ് എയർപോർട്ട് ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡും ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചു. 2027ഓടെ ഡ്രോൺ ടാക്സികൾ നിർമിക്കാൻ സംസ്ഥാനം ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വമ്പൻ നീക്കം.
Andhra Pradesh is set to host India’s first Giga Scale Electric Air Taxi Hub, dubbed the ‘Sky Factory,’ in Anantapur. Sarla Aviation will invest ₹1300 crore to manufacture 1000 electric air taxis annually, aiming for drone taxi production by 2027.
