2026ലെ ട്രെൻഡിംഗ് ഡെസ്റ്റിനേഷൻസ് പട്ടിക പുറത്തിരിക്കുകയാണ് അമേരിക്കൻ എക്സ്പ്രസ് ട്രാവൽ. ഗ്ലോബൽ കാർഡ് മെംബർ ബുക്കിംഗുകളും യാത്രാ കൺസൾട്ടന്റുകളിൽ നിന്നുള്ള ഇൻപുട്ടുകളും അവലോകനം ചെയ്തു പുറത്തിറക്കിയ പട്ടികയിൽ ഇന്ത്യൻ ഹിമാലയം  മുൻനിരയിലുണ്ട്.

2026ലെ 10 ലക്ഷ്യസ്ഥാനങ്ങളിൽ ഇന്ത്യൻ ഹിമാലയങ്ങൾ, അയർലൻഡിലെ കില്ലാർണി, യുഎസിലെ ലാസ് വെഗാസ്, മൊറോക്കോയിലെ മാരാകേഷ് , സ്പെയിനിലെ മാർബെല്ല, ജപ്പാനിലെ ഒകിനാവ ഐലൻഡ്സ്, പനാമ സിറ്റി, കോസ്റ്റാറിക്കയിലെ പാപഗായോ പെനിൻസുല, കൊളറാഡോയിലെ സാൻ ജുവാൻ പർവതനിരകൾ, മാൾട്ടയിലെ സെന്റ് ജൂലിയൻസ് എന്നിവയും ഉൾപ്പെടുന്നു.

പുതിയതും ആദ്യമായി യാത്ര ചെയ്യുന്നതുമായ അനുഭവങ്ങളിലേക്കുള്ള വ്യക്തമായ മാറ്റത്തിലേക്കാണ് ഈ പട്ടിക വിരൽ ചൂണ്ടുന്നതെന്ന് അമേരിക്കൻ എക്സ്പ്രസ് ട്രാവൽ പറയുന്നു. യാത്രക്കാർ വൈവിധ്യമാർന്ന അനുഭവങ്ങൾ തേടുന്നു. മിക്ക യാത്രക്കാരും അപരിചിതമായ ഹോട്ടലുകളിലേക്കോ ലക്ഷ്യസ്ഥാനങ്ങളിലേക്കോ പോകുമ്പോൾ കൂടുതൽ ആവേശഭരിതരാണെന്നും കമ്പനി അഭിപ്രായപ്പെട്ടു. 

The Indian Himalayas made it to American Express Travel’s list of ‘Trending Destinations 2026,’ based on global bookings and travel consultant input for new and diverse experiences.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version