ഇന്ത്യയിലും ആഗോളതലത്തിലും ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന റാക്കറ്റ് കായിക ഇനമാണ് പിക്കിൾ ബോൾ. ഇപ്പോൾ ഇന്ത്യൻ പിക്കിൾബോൾ ലീഗ് (IPBL), ഉദ്ഘാടന സീസണിന് മുന്നോടിയായി ആദ്യ അഞ്ച് ഫ്രാഞ്ചൈസികളെ പ്രഖ്യാപിച്ചിരിക്കുകയാണ്. ചെന്നൈയിൽ നടന്ന ചടങ്ങിലാണ് ടീമുകളും ജഴ്‌സികളും അവതരിപ്പിക്കപ്പെട്ടത്. ഇന്ത്യയിലെ ആദ്യത്തെ ഔദ്യോഗിക പിക്കിൾബോൾ ലീഗാണിത്. ലീഗിന്റെ ആദ്യ സീസൺ 2025 ഡിസംബർ 1 മുതൽ 7 വരെ ന്യൂഡൽഹി-ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ നടക്കും.

ബെംഗളൂരു ബ്ലാസ്റ്റേഴ്‌സ്, ചെന്നൈ സൂപ്പർ വാരിയേഴ്സ്, ഗുഡ്ഗാവ് ക്യാപിറ്റൽ വാരിയേഴ്സ്, ഹൈദരാബാദ് റോയൽസ്, മുംബൈ സ്മാഷേഴ്സ് എന്നിവയാണ് ടീമുകൾ. ഇവയുടെ ജേഴ്‌സികളും ചടങ്ങിൽ പുറത്തിറക്കി. തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, ടൈംസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ വിനീത് ജെയിൻ, ഇന്ത്യൻ പിക്കിൾബോൾ അസോസിയേഷൻ പ്രസിഡന്റ് സൂര്യവീർ സിംഗ് ഭുള്ളർ, ഇന്ത്യയുടെ മുൻനിര പിക്കിൾബോൾ പ്രതിഭകളായ മിഹിക യാദവ്, അമൻ പട്ടേൽ എന്നിവരുടെ സാന്നിധ്യത്തിലാണ് ടീമുകളെ പരിചയപ്പെടുത്തിയതും ജഴ്‌സികൾ പുറത്തിറക്കിയതും.
രാജ്യത്തിന്റെ കായികരംഗത്തിന് നിർണായക നിമിഷമാണ് ചെന്നൈയിലെ ടീം-ജേഴ്‌സി ലോഞ്ചെന്നും ഇന്ത്യയിലെ അതിവേഗം വളരുന്ന പിക്കിൾ ബോളിന് ബിസിനസുകാർ, കായിക സംഘടനകൾ, അത്ലറ്റുകൾ എന്നിവരിൽ നിന്നുള്ള പിന്തുണ ചടങ്ങിൽ പ്രകടമാണെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു. സംരംഭം ഒരുക്കുന്നതിന് ടൈംസ് ഗ്രൂപ്പിനും പിഡബ്ല്യുആറിനും ഊഷ്മളമായ നന്ദി. ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സ്‌പോർട്‌സ് ഇനങ്ങളിൽ ഒന്നിനെ ഇന്ത്യയുടെ മുഖ്യധാരാ കായിക ആവാസവ്യവസ്ഥയിലേക്ക് കൊണ്ടുവരാനായതിൽ അഭിമാനമുണ്ട്-അദ്ദേഹം പറഞ്ഞു.
The Indian Pickleball League (IPBL) unveiled its five franchises—Bengaluru, Chennai, Gurgaon, Hyderabad, and Mumbai—for the inaugural season starting December 1-7 in New Delhi.
