ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അമ്യൂസ്മെന്റ് പാർക്ക് പ്രവർത്തനം തുടങ്ങുന്നതും കാത്തിരിക്കുകയാണ് ചെന്നൈ നഗരം. രാജ്യത്തെ ഏറ്റവും വലിയ അമ്യൂസ്മെന്റ് പാർക്ക് ശൃംഖലയായ വണ്ടർല ഹോളിഡേയ്‌സിന്റെ അഞ്ചാമത്തെ അമ്യൂസ്മെന്റ് പാര്‍ക്ക്  “വണ്ടര്‍ലാ ചെന്നൈ”  ലോകോത്തര വിനോദ വിസ്മയമൊരുക്കികൊണ്ട്   ഡിസംബർ ഒന്നിന്  സഞ്ചാരികൾക്കായി തുറന്നു നൽകും.   പഴയ മഹാബലിപുരം റോഡിലാണ്  611 കോടിയിലധികം തുക ചിലവഴിച്ചു ഒരുക്കുന്ന വണ്ടര്‍ലാ ചെന്നൈ പാർക്ക് . തമിഴ് വസ്തു വിദ്യയിൽ  54 ഏക്കറിലാണ് 43 ലോകോത്തര റൈഡുകളുമായി  വണ്ടർലാ ചെന്നെ ഉയരുക. മുതിർന്നവർക്കും കുട്ടികൾക്കും ഒരേ പോലെ ആസ്വദിക്കാവുന്ന ഇടമായി അങ്ങനെ വണ്ടർലാ ചെന്നൈ മാറുകയാണ്.

പ്രതിദിനം 6500 സന്ദർശകരെ ഉൾക്കൊള്ളാനാകുന്ന പാർക്കിൽ ഹൈ ത്രിൽ, വാട്ടർ, കിഡ്സ്, ഫാമിലി എന്നീ വിഭാഗങ്ങളിലായാണ് 43 ലോകോത്തര റൈഡുകൾ പ്രവർത്തിക്കുക. ക്ഷേത്രങ്ങളിലെ കൊത്തുപണികളില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ടും പ്രാദേശിക രുചിഭേദങ്ങള്‍ ആസ്വദിക്കാന്‍ അവസരമൊരുക്കിയുമാണ് ഇതൊരുക്കിയിരിക്കുന്നത്. വരുന്ന ഡിസംബർ ഒന്നിന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പാർക്ക് ഉദ്‌ഘാടനം ചെയ്യുന്നതിന് പിന്നാലെ ഡിസംബർ രണ്ടു മുതൽ പൊതു ജനങ്ങൾക്കു പ്രവേശനം നൽകും. 1489 രൂപയാണ് ടിക്കറ്റ് നിരക്ക്. ഓണ്‍ലൈന്‍ ബുക്കിങ്ങിന് 10 ശതമാനം കിഴിവും തിരിച്ചറിയല്‍ കാര്‍ഡുമായെത്തുന്ന കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് 20 ശതമാനം ഇളവും ലഭിക്കും. വിനോദ സഞ്ചാര ഗ്രൂപ്പുകള്‍ക്കും ഉത്സവ ആഘോഷ  സീസണുകള്‍ക്കുമായി പ്രത്യേക ഓഫറുകളുമുണ്ട്. ലോകോത്തര വിനോദങ്ങള്‍ തമിഴ്‌നാട്ടിലെ എല്ലാവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന വിധത്തില്‍ വാല്യു ഓഫറിങ്, ക്യൂറേറ്റഡ് സീസണല്‍ ഇവന്റുകള്‍ എന്നിവ മിതമായ നിരക്കില്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

സുരക്ഷ, പുതുമ, പ്രവര്‍ത്തന മികവ് എന്നിവഉറപ്പാക്കിയായിരിക്കും പ്രവർത്തനം. തമിഴ്‌നാട് സര്‍ക്കാരിന്റെ പിന്തുണയും പ്രോത്സാഹനവും കൊണ്ടാണ് വണ്ടര്‍ലാ ചെന്നൈ  സഫലമായത് എന്ന് വണ്ടര്‍ലാ ഹോളിഡേയ്സിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അരുണ്‍ കെ ചിറ്റിലപ്പിള്ളി പറഞ്ഞു.  റൈഡ് ഓപ്പറേഷന്‍, അതിഥി സേവനം, ശുചിത്വം,ആള്‍ക്കൂട്ട നിയന്ത്രണം, തുടങ്ങി പാര്‍ക്കിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും സുഗമമാക്കാനുള്ള കൃത്യമായ ആസൂത്രണം നിര്‍വഹിച്ചിട്ടുണ്ട് എന്ന് വണ്ടര്‍ലാ ഹോളിഡേയ്സിന്റെ സിഒഒ ധീരന്‍ ചൗധരി വിശദീകരിച്ചു

Wonderla Chennai, Wonderla Holidays’ fifth and India’s largest amusement park, opens on December 1st on OMR. Know the ticket price (₹1489) and 43 world-class rides.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version