ഇന്ത്യൻ റെയിൽവേ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ഡിസംബറിൽ പുതിയ വന്ദേ ഭാരത് സ്ലീപ്പർ വേരിയന്റ് പുറത്തിറക്കുകയാണ് ലക്ഷ്യമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

പരീക്ഷണ ഓട്ടങ്ങൾക്ക് ശേഷം ആദ്യത്തെ പ്രോട്ടോടൈപ്പ് റേക്കിൽ മാറ്റങ്ങൾ വരുത്തുകയാണ്. ആദ്യ റേക്ക് വ്യാപകമായി പരീക്ഷിച്ചതിന് ശേഷം, യാത്രക്കാരുടെ സുഖസൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി ട്രെയിനിൽ മാറ്റങ്ങൾ നിർദേശിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ റെയിൽവേയിലെ പ്രീമിയം യാത്രയുടെ പുതിയ മുഖമായി വന്ദേ ഭാരത് എക്സ്പ്രസ് മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ സർവീസിലുള്ള എസി ചെയർ കാർ പതിപ്പ് പകൽ യാത്രാ ആവശ്യങ്ങൾ നിറവേറ്റുന്നു. രാത്രികാല റൂട്ടുകളിലെ ദീർഘദൂര രാജധാനി എക്സ്പ്രസ് ട്രെയിനുകളേക്കാൾ മികച്ച സുഖസൗകര്യങ്ങൾ പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പ്രദാനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. യാത്രക്കാരുടെ സുഖസൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൽ ‘മൈനർ’ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും പരിഷ്കരിച്ച ട്രെയിൻ അടുത്ത മാസം അരങ്ങേറ്റം കുറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Railway Minister Ashwini Vaishnaw confirms the first Vande Bharat Sleeper prototype, enhanced for superior passenger comfort, is set for launch in December, aiming to revolutionize premium overnight rail travel.
