ദുബായ് എയർഷോയിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് വമ്പൻ വാഗ്ദാനവുമായി ബ്രസീലിയൻ ജെറ്റ് നിർമാതാക്കളായ എംബ്രയർ ഡിഫൻസ് ആൻഡ് സെക്യൂരിറ്റി (Embraer Defense & Security). ഇന്ത്യയുടെ മീഡിയം മിലിട്ടറി ട്രാൻസ്പോർട്ട് ആവശ്യങ്ങൾക്കുള്ള “പ്രീമിയർ നെക്സ്റ്റ്-ജനറേഷൻ എയർലിഫ്റ്റ് സൊല്യൂഷൻ” ആയി കെസി-390 മില്ലേനിയത്തെ മുന്നോട്ടുവെയ്ക്കുകയാണ് എംബ്രയർ. ഇന്ത്യ ഇവ തിരഞ്ഞെടുത്താൽ സമ്പൂർണ പ്രാദേശിക ഉത്പാദനവും പ്രത്യേക വകഭേദങ്ങളുടെ സഹ-വികസനവും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഫൈനൽ അസംബ്ലി, ടെസ്റ്റിംഗ്, ഡെലിവറി എന്നിവയുടെ 100 ശതമാനവും പൂർണമായ “മെയ്ക്ക് ഇൻ ഇന്ത്യ” ചട്ടക്കൂടിന് കീഴിൽ ഇന്ത്യയ്ക്ക് കൈമാറാൻ കമ്പനി തയ്യാറാണെന്ന് എംബ്രയർ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. വെറും പ്രാദേശിക അസംബ്ലിംഗിനെ കുറിച്ചു മാത്രമല്ല ഇതെന്നും ഇന്ത്യൻ വ്യോമസേന KC-390 തിരഞ്ഞെടുത്താൽ, രാജ്യത്ത് സമ്പൂർണ ഉത്പാദന ലൈൻ സ്ഥാപിക്കുമെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇതിനായി ഇന്ത്യൻ കമ്പനിയുമായി പങ്കാളിത്തം കൊണ്ടു വരും. ആദ്യ വർഷങ്ങളിൽ തന്നെ തദ്ദേശീയ ഉത്പാദനം 60 ശതമാനത്തിന് മുകളിലാകും. സൗദി അറേബ്യ, ഹംഗറി പോലുള്ള രാജ്യങ്ങളുമായി പൂർണ സാങ്കേതിക കൈമാറ്റത്തോടെ നടപ്പിലാക്കുന്ന മാതൃകയ്ക്ക് സമാനമായിരിക്കും ഇത്-ഉദ്യോഗസ്ഥൻ പറഞ്ഞു

Embraer Defense & Security offered the KC-390 Millennium to the Indian Air Force, promising 100% technology transfer, full local assembly, and co-development of variants under the Make in India framework.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version