2025–26 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന ക്യാപിറ്റൽ എക്സ്പൻഡിച്ചർ (capex) രേഖപ്പെടുത്തിയതായി അദാനി ഗ്രൂപ്പ് (Adani Group) അറിയിച്ചു. ഇന്ത്യൻ ഇൻഫ്രാസ്ട്രക്ചർ, യൂട്ടിലിറ്റി മേഖലകളിലെ മുൻനിര പോർട്ട്ഫോളിയോയായ അദാനി പോർട്ട്ഫോളിയോ H1 FY26 സാമ്പത്തിക പ്രകടനവും ക്രെഡിറ്റ് അവലോകനവും പുറത്തുവിട്ടതിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പോർട്ട്ഫോളിയോയുടെ സാമ്പത്തിക പ്രകടനം സംബന്ധിച്ച വിശദമായ അവലോകനവും ക്രെഡിറ്റ് ശക്തിയും ദീർഘകാല പ്രതിരോധ ശേഷിയും വിലയിരുത്തുന്ന പ്രധാന വിവരങ്ങളും സംഗ്രഹത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയുടെ ‘വികസിത ഭാരത്’ ക്യാപക്സ് സൂപ്പർ സൈക്കിളിനോട് യോജിച്ച് ഏറ്റവും വലിയ മൂലധന പദ്ധതികളിലൊന്ന് നടപ്പിലാക്കുന്നതിനൊപ്പം കമ്പനിയുടെ ഇൻഫ്രാസ്ട്രക്ചർ ബിസിനസുകൾ സ്ഥിരതയാർന്നതും ശക്തമായ ഇരട്ട അക്ക വളർച്ച കൈവരിക്കുന്നതായും അദാനി ഗ്രൂപ്പ് സിഎഫ്ഒ ജുഗീഷന്ദർ സിംഗ് പറഞ്ഞു. സീസണൽ ഘടകങ്ങൾ ഉണ്ടായിരുന്നിട്ടും 2026 സാമ്പത്തിക വർഷത്തിലെ ആദ്യ പകുതിയിൽ എക്കാലത്തെയും ഉയർന്ന മൂലധന നിക്ഷേപം രേഖപ്പെടുത്താൻ കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Adani Group announces its highest-ever capital expenditure (Capex) in H1 FY26, supporting core infrastructure growth and aligning with the ‘Vikasit Bharat’ capex cycle.
