നിരവധി ജീവനക്കാരെ പിരിച്ചുവിട്ട് ആഗോള ടെക് കമ്പനി ആപ്പിൾ. ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം കമ്പനി സെയിൽസ് ടീമുകളിലെ ഡസൻ കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിരിക്കുകയാണ്. ബിസിനസുകൾ, സ്കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഉത്പന്നങ്ങൾ വിൽക്കുന്നതിനുള്ള കമ്പനിയുടെ സമീപനം കൂടുതൽ കാര്യക്ഷമമാക്കുകയാണ് നീക്കത്തിന്റെ ലക്ഷ്യം. അതേസമയം, കമ്പനിയിൽ ഇത്തരം വ്യാപകമായ തൊഴിൽ വെട്ടിക്കുറവുകൾ അസാധാരണമാണ്.

പിരിച്ചുവിടലുകൾ ബാധിച്ച ജീവനക്കാരെ കഴിഞ്ഞ 15 ദിവസമായി അറിയിച്ചിരുന്നു. എത്ര ജോലികൾ വെട്ടിക്കുറച്ചെന്ന് കമ്പനി കൃത്യമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും ആപ്പിളിന്റെ വിവിൾ മേഖലകളെ വെട്ടിക്കുറയ്ക്കൽ ബാധിച്ചതായാണ് റിപ്പോർട്ട്. അക്കൗണ്ട് മാനേജർമാർ, ബ്രീഫിംഗ് സെന്ററുകളിലെ ജീവനക്കാർ എന്നുതുടങ്ങി ദീർഘകാല മാനേജർമാരെപ്പോലും പിരിച്ചുവിടൽ ബാധിച്ചു. പിരിച്ചുവിട്ടവരുടെ കൂട്ടത്തിൽ കമ്പനിയിൽ 20-30 വർഷമായി ജോലി ചെയ്തിട്ടുള്ളവർ വരെയുണ്ടെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.

“ചാനൽ” എന്ന് വിളിക്കപ്പെടുന്ന ഔട്ട്സൈഡ് റീസെല്ലർമാർക്ക് കൂടുതൽ വിൽപന മാറ്റുകയാണ് പിരിച്ചുവിടലിനുള്ള യഥാർത്ഥ കാരണമെന്നും വിലയിരുത്തലുണ്ട്. പല സ്ഥാപനങ്ങളും ഈ ഇൻഡയറക്റ്റ് സെല്ലേർസുമായി പ്രവർത്തിക്കാൻ ഇഷ്ടപ്പെടുന്നു. ഇത് ആപ്പിളിന് ശമ്പളത്തിലും ആഭ്യന്തര ചിലവുകളിലും ലാഭമുണ്ടാക്കാൻ സഹായിക്കുന്നു. അതേസമയം, ആപ്പിൾ റെക്കോർഡ് വരുമാനം റിപ്പോർട്ട് ചെയ്യുന്നത് തുടരുമ്പോൾ ഉണ്ടായ ഈ പിരിച്ചുവിടലുൾ ടെക് ലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

Apple cuts dozens of jobs in its sales team, aimed at streamlining operations and increasing reliance on external resellers, a rare move despite the company reporting record revenue.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version