2026ലെ ഒഹായോ ഗവർണർ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനായ അമേരിക്കൻ സംരംഭകനും രാഷ്ട്രീയകാരനുമായ വിവേക് രാമസ്വാമിയെ പിന്തുണച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെ രംഗത്തെത്തിയിരുന്നു. ഇപ്പോൾ വിവേകിന്റെ ആസ്തി 80 ശതമാനത്തിലധികം വർധിച്ച് 1.8 ബില്യൺ ഡോളറായതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സിൻസിനാറ്റി സ്വദേശിയും ട്രംപിന്റെ ഗവൺമെന്റ് എഫിഷ്യൻസി സംരംഭത്തിന്റെ മുൻ സഹ-ചെയർമാനുമാണ് വിവേക് രാമസ്വാമി. ഫോർബ്സ് മാഗസിന്റെ അണ്ടർ 30, അണ്ടർ 40 ശതകോടീശ്വര സംരംഭപ്പട്ടികയിൽ ഇടംപിടിച്ചിട്ടുള്ള വ്യക്തികൂടിയാണ് അദ്ദേഹം. 2014ൽ സ്ഥാപിച്ച  റോയ്‍വന്റ് സയൻസസ് എന്ന ബയോടെക് കമ്പനിയാണ് വിവേകിന്റെ പ്രധാന വരുമാനസ്രോതസ്സ്. മരുന്നുത്പാദന സ്ഥാപനമായ റോയ്‍വന്റ് സയൻസസിന്റെ ഉപകമ്പനി മ്യോവന്റ് സയൻസസ് 2016ൽ യുഎസ് ഓഹരി വിപണിയായ നാസ്ഡാക്കിൽ 218 മില്യൺ ഡോളർ ഐപിഒയിലൂടെ സമാഹരിച്ച് ലിസ്റ്റ് ചെയ്തിരുന്നു.

നേരത്തെ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലാണ് ട്രംപ് വിവേകിനെ “യങ്, സ്മാർട്ട് ആൻഡ് സ്ട്രോങ്” എന്നു വിശേഷിപ്പിച്ച് ശക്തമായ പിന്തുണ പ്രഖ്യാപിച്ചത്. അടുത്ത ഗവർണർ എന്ന നിലയിൽ, വിവേക് സമ്പദ്‌വ്യവസ്ഥ വളർത്തുന്നതിനും, നികുതികളും നിയന്ത്രണങ്ങളും കുറയ്ക്കുന്നതിനും, ‘മെയ്ഡ് ഇൻ യുഎസ്എ’യെ പ്രോത്സാഹിപ്പിക്കുന്നതിനും പോരാടുമെന്നും ട്രംപ് പറഞ്ഞു.

Vivek Ramaswamy’s net worth has surged over 80% to $1.8 billion, driven primarily by his stake in Roivant Sciences, as he campaigns for the Ohio Governor seat with support from Donald Trump.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version