തേജസ് യുദ്ധവിമാനങ്ങൾ വാർത്തകളിൽ നിറയുകയാണ്. ഈ ഘട്ടത്തിൽ എച്ച്എഎൽ തേജസ് യുദ്ധവിമാനത്തിന്റെ നിരവധി വകഭേദങ്ങൾ ഏതെന്നറിയാം.
1. തേജസ് മാർക്ക് 1 (സിംഗിൾ-സീറ്റ് ഐഒസി/എഫ്ഒസി)
തേജസ് കുടുംബത്തിലെ ആദ്യത്തെ പ്രൊഡക്ഷൻ കോംബാറ്റ് വേരിയന്റാണിത്. 2015ൽ ഇന്ത്യൻ വ്യോമസേനയിൽ (IAF) സേവനത്തിൽ പ്രവേശിച്ച മാർക്ക് വണ്ണിന്, GE F404-IN20 എഞ്ചിനാണുള്ളത്. ഡെൽറ്റ-വിംഗ്, ടെയിൽലെസ് കോൺഫിഗറേഷനാണ് ഇതിൽ ഉപയോഗിക്കുന്നത്. വ്യോമസേനയുടെ ലൈറ്റ് കോംബാറ്റ് ഫ്ലീറ്റിലെ MiG-21 പോലുള്ള പഴയ യുദ്ധവിമാനങ്ങൾക്ക് പകരമായാണ് മാർക്ക് 1 വേരിയന്റ് നിർമിച്ചത്.

2. തേജസ് ട്രെയിനർ/ടൂ സീറ്റ് വേരിയന്റ്
പ്രധാനമായും പൈലറ്റ് പരിശീലനത്തിന് ഉപയോഗിക്കുന്ന തേജസ് ട്രെയിനർ മാർക്ക് വണ്ണിന്റെ ടൂ സീറ്റർ വകഭേദമാണ്. സിംഗിൾ സീറ്റ് പതിപ്പിലെ മിക്ക സിസ്റ്റങ്ങളും ഇതിൽ സമാനമാണ്.
3. തേജസ് മാർക്ക് 1A
ആക്ടീവ് ഇലക്ട്രോണിക് സ്കാൻ ചെയ്ത അറേ (AESA) റഡാറാണ് തേജസ് മാർക്ക് 1Aയുടെ പ്രധാന സവിശേഷത. ഇതിനുപുറമേ മെച്ചപ്പെടുത്തിയ ഏവിയോണിക്സ്, ബിൽഡ്-ഇൻ ഏരിയൽ റീഫ്യുവലിംഗ് ശേഷി, ഉയർന്ന തദ്ദേശീയ ഉള്ളടക്കം തുടങ്ങിയവയും മാർക്ക് 1Aയ്ക്കുണ്ട്.
4. തേജസ് മാർക്ക് 2
ഭാവിയിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വകഭേദമാണ് മാർക്ക് 2. കൂടുതൽ ശക്തമായ എഞ്ചിൻ (GE F414 സീരീസ്), ഉയർന്ന പേലോഡും റേഞ്ചും ഇവയ്ക്കുണ്ടാകും. കൂടാതെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി കനാർഡുകൾ/എയർഫ്രെയിം പരിഷ്കാരങ്ങളും ഉൾപ്പെടുത്തും.
5. തേജസ് നേവൽ / N-LCA വേരിയൻ്റ്
മാർക്ക് 1 / മാർക്ക് 1A രൂപകൽപനയിൽ നിന്ന് ഉരുത്തിരിഞ്ഞ തേജസിന്റെ (നേവൽ എൽസിഎ) നാവികവൽക്കരിച്ച പതിപ്പാണിത്. കാരിയർ അധിഷ്ഠിത പ്രവർത്തനങ്ങൾക്കായി ഉദ്ദേശിച്ചുള്ള ഇവയ്ക്ക് ശക്തിപ്പെടുത്തിയ ലാൻഡിംഗ് ഗിയർ, അറസ്റ്റർ ഹുക്ക് തുടങ്ങിയവയുണ്ട്.
6. തേജസ് എക്സ്പോർട്ട് / ലീഡ്-ഇൻ ഫൈറ്റർ ട്രെയിനർ (LIFT)
കയറ്റുമതി, പരിശീലന ആവശ്യങ്ങൾക്കായി തേജസ് കുടുംബത്തിൽപ്പെട്ട പ്പോസർ വേരിയന്റ് ഉണ്ട്. ഇത് “LIFT” പതിപ്പ് എന്നും അറിയപ്പെടുന്നു. ട്രെയിനർ സവിശേഷതകളും ലൈറ്റ് കോംബാറ്റ് ശേഷിയും സംയോജിപ്പിക്കുന്ന ലിഫ്റ്റിന് ചിലവ് കുറഞ്ഞ ജെറ്റ് തേടുന്ന രാജ്യങ്ങളെ ആകർഷിക്കാനാകും
Explore the six major variants of the HAL Tejas fighter jet: Mark 1, Mark 1A, Trainer, Naval, Mark 2, and the Export (LIFT) model, as India expands its fleet.
