നോർത്ത്-സൗത്ത് ഇന്റർനാഷണൽ ട്രാൻസ്പോർട്ട് കോറിഡോർ വഴി റഷ്യ-ഇറാൻ-ഇന്ത്യ, റഷ്യ-ഇറാൻ-ചൈന റൂട്ടുകളിൽ ഗതാഗതം ആരംഭിക്കാൻ റഷ്യ. 2026ഓടെ ഈ റൂട്ടുകളിൽ ഗതാഗതം ആരംഭിക്കാനാണ് രാജ്യം പദ്ധതിയിയിടുന്നതെന്ന് റഷ്യൻ ഫെഡറൽ ഏജൻസി ഫോർ മാരിടൈം ആൻഡ് റിവർ ട്രാൻസ്പോർട്ട് മേധാവി ആൻഡ്രി തരസെങ്കോ പറഞ്ഞു.

റഷ്യ-ഇറാൻ-ഇന്ത്യ, റഷ്യ-ഇറാൻ-ചൈന റൂട്ടുകളിൽ ഗതാഗതം ആരംഭിക്കാനാണ് പദ്ധതി. ഇത് 2026ൽ നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നും റഷ്യൻ സർക്കാറിന്റെ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്യുന്നു.
ഇതുസംബന്ധിച്ച് എംഎംടിപി ജെഎസ്സിയുടെയും ഇറാനിയൻ ഷിപ്പിംഗ് കമ്പനിയായ ഐആർഐഎസ്എല്ലും തമ്മിൽ ഏപ്രിൽ മാസത്തിൽ ചർച്ചകൾ നടത്തിയിരുന്നു. നോർത്ത്-സൗത്ത് ഇന്റർനാഷണൽ ട്രാൻസ്പോർട്ട് കോറിഡോറിനുള്ളിൽ കണ്ടെയ്നർ ഷിപ്പിംഗ് കൊണ്ടുവരാൻ കമ്പനികൾ സമ്മതിച്ചിരുന്നു.
Russia aims to commence cargo transportation on the Russia-Iran-India and Russia-Iran-China routes via the North-South International Transport Corridor (INSTC) by 2026.
