Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പ്രതിരോധ സെൻസർ നിർമാണത്തിന് അനന്ത് ടെക്നോളജി
News Update

പ്രതിരോധ സെൻസർ നിർമാണത്തിന് അനന്ത് ടെക്നോളജി

നാവിഗേഷൻ ടെക്നോളജി ഉപകരണങ്ങളുടെ രൂപകല്പനയും നിർമ്മാണവും തലസ്ഥാനത്തേക്ക്, അനന്ത് ടെക്നോളജിയുടെ പുതിയ സംരംഭം. 1992 മുതൽ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ മേഖലയിലും പ്രതിരോധ മേഖലയിലും സജീവമായ പങ്കാളിത്തമുള്ള, രാജ്യത്ത് സ്വകാര്യ മേഖലയിലുള്ള ആദ്യ സംരംഭം ആണ് അനന്ത് ടെക്നോളജീസ്. നാവിഗേഷൻ രംഗത്തെ അതിസങ്കീർണമായ ഘടകങ്ങളായ ജൈറോ, ആക്സിലറോമീറ്റർ തുടങ്ങിയവയുടെ തദ്ദേശീയമായ രൂപകൽപ്പനയ്ക്കും നിർമ്മാണത്തിനുമായിട്ടാണ് ഈ സെന്റർ പ്രവർത്തിക്കുക.
News DeskBy News Desk27 November 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

 ഇന്ത്യൻ പ്രതിരോധ മേഖലക്കായി തന്ത്രപ്രധാനമായ നാവിഗേഷൻ ടെക്നോളജി ഉപകരണങ്ങളുടെ രൂപകല്പനയും നിർമ്മാണവും ലക്ഷ്യമിട്ട്  അനന്ത് ടെക്നോളജിയുടെ പുതിയ സംരംഭം അനന്ത് സെൻറർ ഓഫ് എക്സലൻസ് തിരുവനന്തപുരത്തെ കിൻഫ്ര പാർക്കിൽ  പ്രവർത്തനം തുടങ്ങി . നാവിഗേഷൻ രംഗത്തെ അതിസങ്കീർണമായ ഘടകങ്ങളായ ജൈറോ,  ആക്സിലറോമീറ്റർ തുടങ്ങിയവയുടെ തദ്ദേശീയമായ രൂപകൽപ്പനയ്ക്കും നിർമ്മാണത്തിനുമായിട്ടാണ് ഈ സെന്റർ  പ്രവർത്തിക്കുക.

Ananth Technologies Navigation Sensors


ബഹിരാകാശവകുപ്പ് സെക്രട്ടറിയും, ഐ എസ് ആർ ഓ ചെയർമാനായ ഡോ.വി നാരായണൻ  ആണ്  അനന്ത് സെൻറർ ഓഫ് എക്സലൻസ് ഉദ്ഘാടനം നിർവഹിച്ചത്.  

1992 മുതൽ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ മേഖലയിലും പ്രതിരോധ മേഖലയിലും സജീവമായ പങ്കാളിത്തമുള്ള, രാജ്യത്ത് സ്വകാര്യ മേഖലയിലുള്ള ആദ്യ സംരംഭം ആണ്  അനന്ത് ടെക്നോളജീസ്. മൈക്രോ ഇലക്ട്രോ മെക്കാനിക്കൽ (MEMS) സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ മിനിയേച്ചർ ജൈറോസ്കോപ്പ്,  ആക്സിലറോ മീറ്റർ, ഫൈബർ ഒപ്റ്റിക് സാങ്കേതിക വിദ്യയിലും (Foa),  റിംഗ് ലേസർ സാങ്കേതിക വിദ്യയിലും (RLG) അധിഷ്ഠിതമായ ജൈറോസ്കോപ്പ് തുടങ്ങിയ വിദേശനിർമ്മിത  ഉപകരണങ്ങളെ തദ്ദേശീയമായി തന്നെ രൂപകൽപന ചെയ്തു വ്യവസായിക അടിസ്ഥാനത്തിൽ നിർമ്മിക്കുകയാണ് ലക്‌ഷ്യം.


മിസൈലുകൾ,  വിമാനങ്ങൾ, കപ്പലുകൾ,  ഉപഗ്രഹ വിക്ഷേപണ വാഹനങ്ങൾ ഉപഗ്രഹങ്ങൾ തുടങ്ങിയവയെല്ലാം പ്രവർത്തിക്കുന്നത് ഇതുപോലുള്ള നാവിഗേഷൻ സെൻസറുകളുടെ സഹായത്തോടെയാണ്. ഇന്ന് ഇന്ത്യയുടെ പ്രതിരോധ രംഗത്ത് ഉപയോഗിക്കുന്ന ഈ സെൻസറുകൾ   വിദേശരാജ്യങ്ങളുടെ സഹായത്താലാണ് നമുക്ക് ലഭിക്കുന്നത്. അവയുടെ കേടുപാടുകൾ ശരിയാക്കുന്നതിനും ഇന്ത്യ വലിയതോതിൽ വിദേശ സഹായം തേടുന്നു. ഇത് ഈ മേഖലയിൽ വലിയ സാമ്പത്തിക ബാധ്യതയും കാലതാമസവും ഉണ്ടാക്കുന്ന പ്രത്യേക സാഹചര്യത്തിൽ അനന്ത് ടെക്നോളജിയുടെ ഈ സംരംഭം രാജ്യത്തിൻറെ ആത്മ നിർഭർ ഭാരതിലൂന്നിയ വളർച്ചയ്ക്ക് വലിയ കുതിപ്പാണ് നൽകുന്നത്.


2035 ഓടെ സെൻസറുകളുടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള നിർമ്മാണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിലധിഷ്ഠിതമായ ഉപഗ്രഹങ്ങൾ, ഇനർഷ്യൽ സെൻസറുകൾ, റഡാർ,  വിഷ്വൽ സെൻസറുകൾ തുടങ്ങിയ വിവിധതരം സാങ്കേതിക വിദ്യകളെ ഏകോപിപ്പിക്കാനുള്ള സംവിധാനം, സിവിൽ- മിലിട്ടറി ആവശ്യങ്ങൾക്കായി ഇന്ത്യയുടെ നാവിക് സിസ്റ്റത്തിന്റെ മൊബൈൽ വഴിയും വാഹനങ്ങളുടെ ആവശ്യാർത്ഥവുമായ ഉപയോഗം , സ്വകാര്യ വ്യവസായങ്ങളുടെയും പ്രതിരോധം, ബഹിരാകാശ ഗവേഷണം, അക്കാദമിക് സർവകലാശാലകൾ തുടങ്ങിയവയുടെ സംയുക്ത സംരംഭം എന്നിവയെല്ലാം ഈ സംരംഭത്തിലൂടെ അനന്ത് ടെക്നോളജി ലക്ഷ്യം വയ്ക്കുന്നു

Ananth Technologies has established a Center of Excellence in Kerala for the indigenous design and manufacturing of critical navigation sensors like gyros and accelerometers, boosting India’s self-reliance in defence and aerospace.
Accelerometer Ananth Technologies banner Gyroscope Indigenous Sensors Kerala Defence Manufacturing Navigation Sensors Self-Reliant India (Atmanirbhar Bharat)
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026

മുനമ്പം ഹാർബർ ആധുനികവത്കരിക്കും

10 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil