സൗത്ത് ആഫ്രിക്കയോട് ടെസ്റ്റ് പരമ്പര 2-0ത്തിന് തോറ്റ് വിമർശനം ഏറ്റുവാങ്ങുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ഇതിനു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (BCCI) പെയിന്റ് നിർമാതാക്കളായ ഏഷ്യൻ പെയിന്റ്സിനെ ഔദ്യോഗിക ‘കളർ പാർട്ണർ’ ആയി പ്രഖ്യാപിച്ചതിനെ ട്രോൾ പൂരവുമായി എതിരേൽക്കുകയാണ് ആരാധകർ. ദക്ഷണാഫ്രിക്കയുമായുള്ള പരമ്പര നഷ്ടമായതിനു പിന്നാലെ നടന്ന ബിസിസിഐയുടെ പ്രഖ്യാപനത്തെയാണ് ട്രോളുകളിലൂടെയും പരിഹാസ കമന്റുകളിലൂടെയും ക്രിക്കറ്റ് പ്രേമികൾ നേരിടുന്നത്.

നിർണയക ടെസ്റ്റ് പരമ്പര 2-0 എന്ന നിലയിൽ പരാജയപ്പെട്ട് ‘വൈറ്റ്വാഷ്’ ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ബിസിസിഐയുടെ കളർ പാർട്ണർഷിപ്പ് പ്രഖ്യാപനം എന്നതാണ് രസകരമെന്ന് ആരാധകർ പറയുന്നു. “വൈറ്റ് വാഷിനു ശേഷം പെയിന്റടിക്കുന്നത് നല്ലതാണ്” എന്നാണ് ആരാധകരുടെ കമന്റ്. ടീം വൈറ്റ് വാഷ് ചെയ്യപ്പെട്ടത് എന്തിനാണെന്ന് മനസ്സിലായതായും കളർ പാർട്ണറെ പ്രഖ്യാപിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിതെന്നുമെല്ലാം പരിഹാസ കമൻ്റുകൾ നിറയുന്നു.
അതേസമയം, ഏഷ്യൻ പെയിന്റ്സുമായി മൂന്ന് വർഷത്തേക്കാണ് ബിസിസിഐ പങ്കാളിത്തത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ പുരുഷ, വനിതാ, ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളിലെല്ലാം സഹകരണമുണ്ടാകും. 45 കോടി രൂപയ്ക്കാണ് കരാർ.
The BCCI announced Asian Paints as its official ‘Colour Partner’ following the Indian team’s 2-0 Test ‘whitewash’ defeat against South Africa, leading to a flood of witty trolls from cricket fans on social media.
