ഇന്ത്യയും അഫ്ഗാനിസ്ഥാനും വീണ്ടും അടുക്കുകയാണ്. ഇത്തവണ പാകിസ്ഥാന്റെ ‘തലയ്ക്ക് മുകളിലൂടെയാണ്’ ആ അടുപ്പം ശക്തമാകാൻ ഒരുങ്ങുന്നത്. മാസങ്ങളായി തുടരുന്ന അതിർത്തി അടച്ചിടൽ, വ്യോമാതിർത്തി നിയന്ത്രണങ്ങൾ, വ്യാപാര റൂട്ടുകൾ തടസ്സപ്പെടൽ എന്നിവയ്ക്ക് ശേഷം, ന്യൂഡൽഹിയും കാബൂളും നേരിട്ടുള്ള ചരക്ക് വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഒരുങ്ങുകയാണ്. ഇത് ഇരു രാജ്യങ്ങൾക്കുമിടയിലെ സാമ്പത്തിക പങ്കാളിത്തത്തിൽ പുതിയ അധ്യായമാകും.

India Afghanistan Cargo Flights

പാകിസ്ഥാനെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന നീക്കത്തോടെയാണ് അഫ്ഗാൻ ഇത്തരമൊരു നീക്കത്തിലേക്ക് കടന്നിരിക്കുന്നത്. അഫ്ഗാനിസ്ഥാന്റെ താലിബാൻ വ്യാപാര മന്ത്രി അൽ-ഹാജ് നൂറുദ്ദീൻ അസീസിയുടെ ഇന്ത്യാ സന്ദർശന വേളയിലാണ് കാബൂളിനെ ഡൽഹിയും അമൃത്സറുമായി ബന്ധിപ്പിക്കുന്ന എയർ ഫ്രൈറ്റ്
കോറിഡോർ ആരംഭിക്കാൻ ഇന്ത്യയും അഫ്ഗാനിസ്ഥാനും ധാരണയായത്.

ഇന്ത്യയ്ക്കും അഫ്ഗാനിസ്ഥാനുമിടയിലുള്ള എയർ കാർഗോ സർവീസുകൾ സജീവമാക്കുമെന്ന് നേരത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കാബൂൾ-ഡൽഹി സെക്ടറിലും കാബൂൾ-അമൃത്‌സർ റൂട്ടുകളിലും എയർ ഫ്രൈറ്റ് കോറിഡോർ സജീവമാക്കിയിട്ടുണ്ടെന്നും ഈ സെക്ടറുകളിൽ കാർഗോ വിമാനങ്ങൾ ആരംഭിക്കുമെന്നുമാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള കണക്റ്റിവിറ്റി ഗണ്യമായി വർധിപ്പിക്കും. ഇന്ത്യയുടെ വ്യാപാര, വാണിജ്യ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും ഇതിലൂടെ സാധിക്കും.

India and Afghanistan agree to resume direct air freight services (Kabul-Delhi, Kabul-Amritsar), bypassing the Pakistan border blockade to strengthen economic ties.

Share.

Comments are closed.

Exit mobile version