Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വനിതകളെ പവർഫുള്ളാക്കി ഷീ പവർ

19 December 2025

ശബരിമലയിലെ ആകെ വരുമാനം 210 കോടി

19 December 2025

₹1 ലക്ഷം കോടിയുടെ നിക്ഷേപവുമായി Adani

19 December 2025
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്ത്യൻ നേവി എന്ന അഭിമാനം
EDITORIAL INSIGHTS

ഇന്ത്യൻ നേവി എന്ന അഭിമാനം

ഇന്ത്യൻ നേവി സന്നാഹം കൊണ്ട് ലോകത്ത് അഞ്ചാം സ്ഥാനത്താണെങ്കിലും സംഹാരശേഷികൊണ്ട് മുന്നിലാണ്. ആ ഉൾക്കരുത്ത് കൊണ്ടാണ്, നേവി എക്സിൽ ഇട്ട പോസ്റ്റ് ലോകമാകെ ശ്രദ്ധിച്ചത്! ഒരു ലക്ഷ്യവും അകലെയല്ല, ഒരു കടലും കൈയ്യെത്താതതല്ല എന്നായിരുന്നു ആ സന്ദേശം.. അത് വെറും വാക്കല്ല, അതിമാരകമാണെന്ന് ശത്രുക്കൾക്ക് അറിയാം. 1971-ൽ ഒരു ഡിസംബർ 4ന് ഓപ്പറേഷൻ ട്രിഡെന്റ് എന്ന ഐതിഹാസികമായ മുന്നേറ്റത്തിൽ പാകസ്ഥാന്റെ അഭിമാനമായിരുന്ന PNS Khaibar ഉൾപ്പെടെ 4 യുദ്ധക്കപ്പലുകളെ അറബിക്കടലിൽ, കറാച്ചിക്ക് 35 മൈൽ അടുത്ത് വെച്ച് ഇതേ ഇൻഡ്യൻ നേവി പച്ചയ്ക്ക് കത്തിച്ച് കളഞ്ഞു. ഡിസംബർ 4! ആ ദിവസം അങ്ങനെ ഇൻഡ്യൻ നേവി ഡേ ആയി.
Nisha KrishnanBy Nisha Krishnan29 November 20254 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കഴിഞ്ഞ ഏപ്രിലിൽ പഹൽഗാമിലെ ആക്രമണത്തിന് പിന്നാലേ ഇന്ത്യൻ നേവിയുടെ എക്സിലെ പോസ്റ്റ് ശ്രദ്ധേയമായിരുന്നു, ‘No mission too distant, no sea too vast’ – ഒരു ലക്ഷ്യവും അകലെയല്ല, ഒരു കടലും കൈയ്യെത്താതതല്ല! കൃത്യം സന്ദേശമായിരുന്നു അത്. തദ്ദേശീയമായി നിർമ്മിച്ച ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ INS Surat വിജയകരമായി ഇന്ത്യൻ നേവി വിക്ഷേപിച്ചതും, ബ്രഹ്മോസ് ഉൾപ്പെടെയുള്ള ആന്റി ഷിപ് അഡ്വാൻസ്ഡ് മിസൈൽ സിസ്റ്റം വിജയകരമായി പരീക്ഷിച്ചതും ആയിരക്കണക്കിന് കിലോമീറ്ററുകൾക്കും അപ്പുറമുള്ള ലക്ഷ്യങ്ങളെ പ്രിസൈസായി ഭേദിക്കാൻ നമ്മുടെ നേവിക്കാകും എന്നതിന് തെളിവായി. അതിനൊപ്പം ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച എയർക്രാഫ്റ്റ് കാരിയർ INS Vikrant അതിമാരകമായി ശത്രുവിനെ അപ്പാടെ കത്തിച്ചുകളയാൻ തക്കവിധം ആയുധസജ്ജമാണിന്ന്. ഇതുപറയാൻ കരാണമുണ്ട്.

ലോകത്തെ ഏറ്റവും വലിയ സമുദ്രസൈനിക ശക്തി അമേരിക്കയാണെങ്കിലും രാജ്യങ്ങളുടെ വാർഷിപ്പുകളും എയർ ക്രാഫ്റ്റ് കാരിയറുകളും, മുങ്ങിക്കപ്പുകളും, നേവൽ പോർട്ടുകളുടെ ശേഷിയും ആധുനിക വെപ്പണുകളുടെ ഇന്റഗ്രേഷനും ഒക്കെ നോക്കിയാൽ ഗ്ലോബൽ ഫയർ പവർ റിപ്പോർട്ട് പ്രകാരം ചൈനയാണ് മുന്നിൽ. അവരുടെ ഫ്ലീറ്റ് സൈസ് 754 ആണ്. യു.എസ്സിന്റെ ഫ്ലീറ്റ് സൈസ് 440-ഉം. ഇന്ത്യയാകട്ടെ 293 എന്ന ഫ്ലീറ്റ് സൈസോടെ 6-ാം സ്ഥാനത്താണ്. പക്ഷെ, അടുത്തിടെ വികസിപ്പിച്ചുകൊണ്ടു വരുന്ന ഇന്റഗ്രേറ്റഡ് വാർഫെയർ ടെക്നോളജി സിസ്റ്റത്തിലും കടലിലെ സൈനിക സാനിധ്യത്തിലും ലോകത്തെ ഏറ്റവും മാരകമായ നാവിക സേനയാണ് ഇന്ന് ഇന്ത്യയുടേത്. എണ്ണം കൊണ്ടല്ല, ഇന്റലിജൻസ് കൊണ്ട്. കാരണം ഇന്ത്യയുടെ നേവൽ അസെറ്റ് ചെറുതും വലുതുമായ യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലുകളും നൂറ്റി എഴുപതോളം വരും. 2 വിമാന വാഹിനി കപ്പലുകൾ..വാർഷിപ്പുകളെ തകർക്കുന്ന ഡിസ്ട്രോയറുകൾ 6 എണ്ണം, ചെറുതും എന്നാൽ വേഗയേയതുമായ കർവെറ്റ്സ് (Corvettes) ഇനത്തിൽപെട്ട 22 യുദ്ധക്കപ്പലുകളും, ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്നത് ഉൾപ്പെടെ 15-ഓളം മുങ്ങിക്കപ്പലുകളുമാണ് പ്രധാനമായും ഇന്ത്യൻ നേവിക്കുള്ളത്. INS Arihant ക്ലാസിൽപെട്ട നൂക്ലിയർ പവേർഡ് സബ്മറൈനുകൾ മാരകപ്രഹര ശേഷി ഉള്ളവയാണ്. കടലിനടിയിൽ കാണാമറയത്ത് കിടന്ന് നൂക്ലിയർ പോർമുനയുള്ള ബാലിസ്റ്റിക് മിസൈൽ വിന്യസിക്കാൻ കഴിയുന്ന SSN – ശ്രേണിയിലെ സബ്മറൈനുകൾ ലോകത്ത് ഇൻഡ്യയുൾപ്പടെ ആകെ 6 രാജ്യങ്ങൾക്കേ ഉള്ളൂ എന്നത് ഓർക്കണം. INS വിശാഖപട്ടണം, INS കൊൽക്കത്ത, INS ചെന്നൈ എന്നിവ വേൾഡ്ക്ലാസ് ഡിസ്ട്രോയറുകളാണ്. മിഗ്-29 K ഉൾപ്പെടെ 200-ലധികം എയർക്രാഫ്റ്റുകൾ നേവിക്കുണ്ട്. ഇന്ത്യൻ പടക്കപ്പുലുകളിൽ ഇനി റഫാലിന്റെ ഊഴമാണ്. അതോടെ കടലിൽ മേയുന്ന വേട്ടസ്രാവായി ഇന്ത്യൻ യുദ്ധക്കപ്പലുകൾ മാറും. 160 കിലോമീറ്റർ സ്ട്രൈക്ക് റേഞ്ചുള്ള Astra Mk-II എയർ ടു എയർ മിസൈലിനെ യുദ്ധക്കലുകളിൽ വിന്യസിക്കുകയാണ് ഇപ്പോൾ. ലോകത്തെ ഏറ്റവും ആധുനിക മുങ്ങിക്കപ്പലുകളെ നിർമ്മിച്ചുകൊണ്ടിരിക്കുകയാണ് പ്രൊജക്റ്റ് 75 (ഐ) എന്ന മിഷൻ. ശത്രവിന്റെ ആധുനിക റഡാറുകളെ കബളിപ്പിച്ച് വേഗത്തിൽ അറ്റാക്ക് ചെയ്യാൻ കഴിയുന്ന സ്റ്റെൽത്ത് യുദ്ധക്കപ്പലുകൾ നിർമ്മിക്കുന്ന പ്രൊജക്റ്റ് 17A Frigates മറ്റൊരു മിഷനാണ്. ഇതിനെല്ലാമായി ഇന്ത്യ മാറ്റിവെച്ചിരിക്കുന്നത് ആകട്ടെ ഒരു ലക്ഷത്തി അറുപതിനായിരം കോടിയും. നാവിക സേനയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ ഫണ്ട് ചിലവഴിക്കുന്ന വേഗത്തിൽ വളരുന്ന ലോകത്തെ ആദ്യ രാജ്യങ്ങളി‍ൽ ഒന്ന്!

ഇനി അണിയറയിൽ ഒരുങ്ങുന്നതോ? INS Vishal ! നൂക്ലിയർ പവേർഡായ, ലോകത്തെ ഏറ്റവും അത്യന്താധുനിക യുദ്ധക്കപ്പൽ. അമേരിക്കയ്ക്കും ചൈനയ്ക്കും ഫ്രാൻസിനും മാത്രമുള്ള CATOBAR കോൺഫിഗറേഷനോടെ ഒരുങ്ങുന്ന INS Vishal. വലിയ ആണവമിസൈലുകൾ ഘടിപ്പിച്ച്, ഫുൾ ഇന്ധനവും നിറച്ച വലിയ എയർക്രാഫ്റ്റുകൾക്ക് ഞൊടിയിടയിൽ കുതിക്കാനും ലാൻഡ് ചെയ്യാനും പാകത്തിന് Catapult-Assisted Take-Off സാധ്യമാക്കുന്ന റൺവേ ഉള്ള കൂറ്റൻ യുദ്ധക്കപ്പൽ. കടലിനെ ഭരിക്കാൻ പോകുന്ന രാജകുമാരൻ. എവിടെയാണ് അവൻ പിറക്കുന്നതെന്ന് അറിയാമോ? ദാ നമ്മുടെ കൊച്ചയിൽ, ഇന്ത്യയുടെ അഭിമാനമായ കൊച്ചിൻ ഷിപ് യാർഡിൽ. ഐഎൻഎസ് വിക്രാന്തിന് ജന്മം കൊടുത്ത അതേ കൊച്ചിൻ ഷിപ് യാർഡിൽ. നെക്സ്റ്റ് ജനറേഷൻ മിസൈൽ വെസ്സൽ, ശത്രുവിന്റെ മുങ്ങിക്കപ്പലിനെ തിരഞ്ഞ് പിടിച്ച് തകർക്കുന്ന Anti-Submarine Warfare Shallow Water Crafts എന്നിവ ഉൾപ്പെടെ 15-ഓളം ആധുനിക യുദ്ധക്കപ്പലുപകളുടെ പണിപ്പുരയിലാണ് കൊച്ചിൻ ഷിപ് യാർഡ്. ഇന്ത്യയുടെ പ്രസ്റ്റീജിയസ്സായ, ആദ്യ തദ്ദേശീയ വിമാനവാഹിനി യുദ്ധക്കപ്പലായ ഐഎൻഎസ് വിക്രാന്ത് ഉൾപ്പെടെ കഴിഞ്ഞ 10 വർഷത്തിനിടെ 25-ഓളം വാർഷിപ്പുകളാണ് ഈ കൊച്ചു കൊച്ചിയുടെ ഓരത്ത് കിടക്കുന്ന കൊച്ചിൻ ഷിപ്പ് യാർഡ് ബിൽഡ് ചെയ്ത് സൈന്യത്തിന് നൽകിയത്.

ആ ഇന്ത്യൻ നേവി സന്നാഹം കൊണ്ട് ലോകത്ത് ആറാം സ്ഥാനത്താണെങ്കിലും സംഹാരശേഷികൊണ്ട് മുന്നിലുണ്ട്. ആ ഉൾക്കരുത്ത് കൊണ്ടാണ്, നേവി അന്ന് അങ്ങനെ ഒരു പോസ്റ്റ് ഇട്ട് പ്രഖ്യാപിച്ചത്, ഒരു ലക്ഷ്യവും അകലെയല്ല, ഒരു കടലും കൈയ്യെത്താതതല്ല എന്ന്! ആ സന്ദേശം കൊള്ളിണ്ടടത്ത് കൊള്ളണ്ടപോലെ കൊണ്ടു, കാരണം അത് വെറും വാക്കല്ല, അതിമാരകമാണെന്ന് പാകിസ്ഥാന് അറിയാം. 1971-ൽ ഒരു ഡിസംബർ 4ന് ഓപ്പറേഷൻ ട്രിഡെന്റ് എന്ന ഐതിഹാസികമായ മുന്നേറ്റത്തിൽ പാകസ്ഥാന്റെ അഭിമാനമായിരുന്ന PNS Khaibar ഉൾപ്പെടെ 4 യുദ്ധക്കപ്പലുകളെ  അറബിക്കടലിൽ, കറാച്ചിക്ക് 35 മൈൽ അടുത്ത് വെച്ച് ഇതേ ഇൻഡ്യൻ നേവി പച്ചയ്ക്ക് കത്തിച്ച് കളഞ്ഞു. ഡിസംബർ 4! ആ ദിവസം അങ്ങനെ ഇൻഡ്യൻ നേവി ഡേ ആയി.  

The Indian Navy has been showing how far its strength has grown, from launching the indigenous destroyer INS Surat to testing long-range missiles like BrahMos and fielding the powerful carrier INS Vikrant. India may be sixth in fleet numbers, but its mix of modern ships, submarines and aircraft makes it far more capable than the ranking suggests. The Navy now operates nuclear submarines, top-tier destroyers, fast corvettes and more than two hundred aircraft, with Rafales set to join. Big projects are underway too, including new submarines, stealth frigates and the upcoming nuclear-powered carrier INS Vishal being built in Kochi. Cochin Shipyard, which created INS Vikrant, is producing many of these warships. This growing force is why the Navy says no mission is too distant, a message rooted in history,Pakistan learned that in 1971 during Operation Trident, a decisive strike that is remembered every year on Navy Day.

banner fleet strength India MOST VIEWED
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
Nisha Krishnan
  • Website
  • Facebook

Her initiative ShePower is the brainchild of Nisha Krishnan, a journalist who founded channeliam.com. She Power 1.0 and 2.0 were implemented by Nisha as a result of a grant she received from the American State Department in 2020 and 2021. The project was designed to empower women entrepreneurs, startups, and women in technology. The grant was awarded to Ms. Krishnan following her participation in the Alumni Thematic International Exchange Seminar (TIES) held in Almaty, Kazakhstan. In addition to workshops, training, summits, and hackathons, the project included various programs for women in India.

Related Posts

വനിതകളെ പവർഫുള്ളാക്കി ഷീ പവർ

19 December 2025

ശബരിമലയിലെ ആകെ വരുമാനം 210 കോടി

19 December 2025

₹1 ലക്ഷം കോടിയുടെ നിക്ഷേപവുമായി Adani

19 December 2025

24000 പാകിസ്ഥാനികളെ നാട് കടത്തി സൗദി

19 December 2025
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
SHEPOWER 2025
Recent Posts
  • വനിതകളെ പവർഫുള്ളാക്കി ഷീ പവർ
  • ശബരിമലയിലെ ആകെ വരുമാനം 210 കോടി
  • ₹1 ലക്ഷം കോടിയുടെ നിക്ഷേപവുമായി Adani
  • 24000 പാകിസ്ഥാനികളെ നാട് കടത്തി സൗദി
  • നൊവാർട്ടിസിന്റെ ഏറ്റവും വലിയ R&D hub

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വനിതകളെ പവർഫുള്ളാക്കി ഷീ പവർ
  • ശബരിമലയിലെ ആകെ വരുമാനം 210 കോടി
  • ₹1 ലക്ഷം കോടിയുടെ നിക്ഷേപവുമായി Adani
  • 24000 പാകിസ്ഥാനികളെ നാട് കടത്തി സൗദി
  • നൊവാർട്ടിസിന്റെ ഏറ്റവും വലിയ R&D hub
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2025 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil