തമിഴ് സിനിമയുടെ ഐക്കണായ കമൽഹാസൻ 71ആം വയസ്സിലും സമ്പത്തിന്റെയും സ്വാധീനത്തിന്റെയും നേട്ടങ്ങളുടെയും അധിപനായി തുടരുന്നു. ‘കളത്തൂർ കണ്ണമ്മ’ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച അദ്ദേഹത്തിന്റെ കരിയർ ഇന്ന് ‘തഗ് ലൈഫിലേക്ക് ‘ എത്തിനിൽക്കുന്നു. അഭിനയം, ടെലിവിഷൻ ഷോകൾ, ബിസിനസ് സംരംഭങ്ങൾ തുടങ്ങി നിരവധി മേഖലകളിൽനിന്നുള്ള വരുമാനത്തിലൂടെ കമൽഹാസന്റെ ആസ്തി 450 കോടി രൂപയാണ്.

1960ൽ ബാലതാരമായാണ് കമലിന്റെ സിനിമാ അരങ്ങേറ്റം. 1975ൽ ഇറങ്ങിയ അപൂർവരാഗങ്ങൾ എന്ന ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ നാഴിക്കല്ലായി. തുടർന്ന് വിവിധ ഭാഷകളിലായി 230ലധികം ചിത്രങ്ങളിൽ കമൽ ഹാസൻ അഭിനയിച്ചു. തമിഴിനു പുറമേ മലയാളം, ഹിന്ദി, തെലുഗ്, ബംഗാളി ചിത്രങ്ങളിലും തന്റെ അഭിനയപാടവത്തിലൂടെ കമൽ പ്രേക്ഷകരെ ത്രസിപ്പിച്ചു.
നിർമാണ രംഗത്തും സജീവമായ കമൽ ഹാസൻ 1981ൽ രാജ് കമൽ ഇന്റർനാഷണൽ എന്ന നിർമാണ കമ്പനി സ്ഥാപിച്ചു.130 കോടി രൂപയോളം വിലമതിക്കുന്ന സ്വത്തുവകകൾ താരത്തിനുണ്ട്. ചെന്നൈയിൽ മാത്രം അദ്ദേഹത്തിന് 90 കോടിയോളം രൂപയുടെ റിയൽ എസ്റ്റേറ്റ് നിക്ഷേപമുണ്ട്. മംഗളൂരു, ബെംഗളൂരു എന്നിവിടങ്ങളിൽ ആഢംബര വസതികളുള്ള താരത്തിന് ലണ്ടണിലും ആഢംബര വീടുണ്ട്. കോടികൾ വില വുരന്ന ആഢംബര കാറുകളും താരത്തിനുണ്ട്
Explore the wealth and influence of Tamil cinema icon Kamal Haasan, whose 65-year career has amassed a staggering net worth of ₹450 crore through acting, TV, and production (Raj Kamal International).
