സോഷ്യൽ മീഡിയയുടെ ദോഷങ്ങളെക്കുറിച്ച് ആശങ്കാകുലരായവർക്ക് താൽപര്യമുള്ള നീക്കവുമായി എത്തിയിരിക്കുകയാണ് ഓസ്ട്രേലിയ. ഫേസ്ബുക്ക്, ടിക് ടോക്ക് എന്നിവയിൽ നിന്ന് 16 വയസ്സിന് താഴെയുള്ളവരെ വിലക്കുന്നതാണ് നീക്കം. ടെക് ഭീമന്മാരെ നിയന്ത്രിക്കാൻ ഓസ്ട്രേലിയയ്ക്ക് കഴിയുമോ എന്ന് ലോകമെമ്പാടുമുള്ള ഇന്റർനെറ്റ് റെഗുലേറ്റർമാർ ഉറ്റുനോക്കുകയാണ്. പ്രായം തെളിയിക്കുക, നിയമം ലംഘിച്ചാൽ വൻ പിഴ ഈടാക്കുക തുടങ്ങിയവയിലൂടെയാണ് ഓസ്ട്രേലിയ പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കാൻ ഒരുങ്ങുന്നത്. അതാത് പ്ലാറ്റ്ഫോമുകളിൽ 16 വയസ്സിന് താഴെയുള്ള ഉപയോക്താക്കളുടെ ആക്സസ് ബ്ലോക്ക് ചെയ്തിലെങ്കിൽ 49.5 മില്യൺ ഓസ്ട്രേലിയൻ ഡോളർ (32 മില്യൺ ഡോളർ) വരെ പിഴ കൊടുക്കേണ്ടി വരും.

ഡിസംബർ 10 മുതൽ, ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ചിലത് ഓസ്ട്രേലിയയിലെ 16 വയസ്സിന് താഴെയുള്ള എല്ലാ ഉപയോക്താക്കളെയും നീക്കം ചെയ്യാൻ നിർബന്ധിതരാകും. ലക്ഷക്കണക്കിന് കൗമാരക്കാരെ ഇത് ബാധിക്കും. ഇൻസ്റ്റാഗ്രാമിൽ മാത്രം 13നും 15 നും ഇടയിൽ പ്രായമുള്ള ഏകദേശം 350,000 ഓസ്ട്രേലിയൻ ഉപയോക്താക്കൾ ഉണ്ടെന്നാണ് റിപ്പോർട്ട്.
പ്രായപൂർത്തിയാകാത്തവരുടെ അക്കൗണ്ടുകൾ നീക്കം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കായിരിക്കും.അതിനായി വ്യത്യസ്ത വഴികൾ പരിശോധിച്ചിട്ടുണ്ട്. എന്നാൽ ഓസ്ട്രേലിയൻ സർക്കാർ ഇതുവരെ സാർവത്രികമായി അംഗീകരിക്കപ്പെട്ട രീതിയിൽ തീരുമാനമെടുക്കാൻ വിസമ്മതിക്കുകയാണ്. അതേസമയം, ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ, അക്കൗണ്ടുകൾ സൃഷ്ടിക്കപ്പെട്ടപ്പോഴുള്ള പ്രായം പോലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ അക്കൗണ്ടുകൾ നിർജീവമാക്കാൻ തുടങ്ങിയിട്ടുണ്ട്.
ഏതൊക്കെ പ്ലാറ്റ്ഫോമുകളാണ് നിരോധനത്തിന് കീഴിൽ വരുന്നത് എന്നതിനെക്കുറിച്ചുള്ള ചർച്ചകളും തുടരുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ്, ടിക് ടോക്ക് എന്നിവയും കിക്ക്, ട്വിച്ച് എന്നിവയുൾപ്പെടെയുള്ള സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളും ഇതിൽ ഉൾപ്പെടുന്നു. റോബ്ലോക്സ്, പിൻട്രെസ്റ്റ്, വാട്ട്സ്ആപ്പ് പോലുള്ള മറ്റ് ജനപ്രിയ ആപ്ലിക്കേഷനുകളെയും വെബ്സൈറ്റുകളെയും നിലവിൽ ഒഴിവാക്കിയിട്ടുണ്ട് — എന്നാൽ പട്ടിക അവലോകനത്തിലാണ്.
Australia plans to ban under-16s from platforms like Facebook & TikTok starting Dec 10. Learn about the $49.5M fine and how tech giants will enforce age limits.
