മോഹൻലാൽ നായകനായി ആശീർവാദ് സിനിമാസ് നിർമിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘ദൃശ്യം 3’ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ 350 കോടി ക്ലബിൽ കയറിയതായി റിപ്പോർട്ട്. ദൃശ്യം 3’യുടെ തിയറ്റർ, ഓവർസീസ്, ഡിജിറ്റർ അവകാശങ്ങൾ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയതോടെയാണ് മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ  മൂന്നക്ക മാന്ത്രികസംഖ്യയിലേക്ക് റിലീസിനു മുമ്പേ ചിത്രം എത്തിച്ചേർന്നത്. പ്രീ ബിസിനസ്സ് ഡീലിലൂടെ മലയാളത്തിൽ ഏറ്റവും വലിയ പണം വാരി ചിത്രമെന്ന റെക്കോർഡും ‘ദൃശ്യം 3’ നേടിക്കഴിഞ്ഞു.

ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോൾ‍ ഇന്ത്യയിലെ ഒരു പ്രാദേശികഭാഷാ ചിത്രത്തിന് ഇത്രയും വലിയ ബിസിനസ് ലഭിക്കുന്നത് ആദ്യമാണ്. മലയാളത്തിൽ ഇതുവരെ ഇറങ്ങിയ ബ്ലോക്ബസ്റ്റർ സിനിമകൾ തിയറ്ററിൽ നിന്നും നേടിയ ആകെ തുക, ഷൂട്ടിങ് പൂർത്തിയാക്കും മുൻപെ ‘ദൃശ്യം 3’ നേടിക്കഴിഞ്ഞു. ഒരു ചിത്രത്തിന് തിയറ്ററുകളിൽ നിന്നും ആകെ കലക്‌ഷനായി 350 കോടിയോളം നേടുമ്പോൾ മാത്രമേ നിർമാതാവിന് 100 കോടിയിലധികം പ്രോഫിറ്റ് ഷെയറാണ് ലഭിക്കുക. ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ബിസിനസ്സ് ഡീൽ കൂടിയാണിത്. എന്നാൽ നിർമാതാവായ ആന്റണി പെരുമ്പാവൂരിനും ആശീർവാദിനും സിനിമയുടെ പ്രോഫിറ്റ് ഷെയർ അവകാശം ഇപ്പോഴുമുണ്ട്.  

Mohanlal’s ‘Drishyam 3’, directed by Jeethu Joseph, sets a new Malayalam cinema record by entering the ₹350-Crore club through pre-business deals (Theater, Overseas, Digital) with Panorama Studios.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version