രാജ്യത്ത് വാട്ടർ പോസിറ്റീവ് പദവി നേടുന്ന ആദ്യത്തെ വിമാനത്താവളമായി മാറി ഡൽഹി ഇന്ദിരാഗാന്ധി എയർപോർട്ട്. ഉത്തരവാദിത്തമുള്ള വിഭവ ഉപയോഗം, പരിസ്ഥിതി സംരക്ഷണം, വ്യോമയാന അടിസ്ഥാന സൗകര്യങ്ങളുടെ ഭാവി എന്നിവയോടുള്ള പ്രതിബദ്ധത എന്നിവയാണ് വാട്ടർ-പോസിറ്റീവ് ആകുന്നതിലൂടെ പ്രതിഫലിക്കുന്നതെന്ന് ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് സിഇഒ വിദേശ് കുമാർ ജയ്പുരിയാർ പറഞ്ഞു.
നെറ്റ്-സീറോ വിമാനത്താവളം എന്ന നിലയിൽ ഐജിഐഎയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുള്ള ദീർഘകാല കാഴ്ചപ്പാടിലേക്കുള്ള സുപ്രധാന ചുവടുവെയ്പ്പാണ് നേട്ടം. വാട്ടർ പോസിറ്റിവിറ്റി പ്രകൃതി വിഭവങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകന്നതിനൊപ്പം പ്രതിരോധശേഷിയും കാലാവസ്ഥാ സന്നദ്ധതയും വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
| Delhi’s Indira Gandhi International Airport (IGIA) achieves ‘water-positive’ status, strengthening its path towards becoming a net-zero airport through responsible resource use and sustainability. |
