ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിനു കീഴിലെ അദാനി എയർപോർട്ട് ഹോൾഡിങ്സ് ലിമിറ്റഡ് അടുത്ത 5 വർഷത്തിനകം നടപ്പാക്കുക 15 ബില്യൺ ഡോളറിന്റെ വികസന പദ്ധതികൾ. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ ശേഷി പ്രതിവർഷം 200 ദശലക്ഷമായി ഉയർത്തുന്നതിനായാണ് അദാനി ഗ്രൂപ്പ് 15 ബില്യൺ ഡോളർ നിക്ഷേപിക്കാൻ പദ്ധതിയിടുന്നത്. വിമാനത്താവള യൂണിറ്റ് ലിസ്റ്റ് ചെയ്യാൻ തയ്യാറെടുക്കുന്നതിനിടയിലാണ് നീക്കം.

വിമാനത്താവള വികസനത്തിന് $15 ബില്യൺ ചിലവിടാൻ അദാനി, Adani Group plans $15 billion airports expansion

ഡിസംബർ 25ന് തുറക്കാൻ പോകുന്ന നവി മുംബൈ വിമാനത്താവളത്തിൽ ടെർമിനലുകൾ, ടാക്സിവേകൾ, പുതിയ റൺവേ എന്നിവ ചേർക്കുന്നത് അടക്കമാണ് പദ്ധതി. ഇതോടൊപ്പം, അഹമ്മദാബാദ്, ജയ്പൂർ, തിരുവനന്തപുരം, ലഖ്‌നൗ, ഗുവാഹത്തി വിമാനത്താവളങ്ങളിലും അദാനി ഗ്രൂപ്പ് ശേഷി വർദ്ധിപ്പിക്കും. നവി മുംബൈയിൽ സജ്ജമാകുന്ന പുതിയ വിമാനത്താവളത്തിൽ പ്രതിവർഷം 5 കോടി യാത്രക്കാരെ സ്വീകരിക്കുന്നതിലേക്ക് സജ്ജമാക്കും. ഓഹരി വിൽപന, വായ്പാ പുനഃക്രമീകരണം എന്നിവയിലൂടെയാണ് വികസനപദ്ധതികൾക്ക് ഫണ്ട് ഉറപ്പാക്കുക. 

Adani Group is investing $15 billion over 5 years to expand airport capacity to 200 million passengers annually, including the Navi Mumbai launch and preparing the airport unit for listing.
Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version