ഡൽഹിയിൽ നടന്ന 54ആമത് യുഎഇ ദേശീയ ദിനാഘോഷങ്ങളിൽ പരമ്പരാഗത എമിറാത്തി നൃത്തത്തിനു ചുവട് വെച്ച് കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ. ഇന്ത്യ-യുഎഇ പങ്കാളിത്തത്തിൽ അഭിമാനിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇന്ത്യയും യുഎഇയും പങ്കിടുന്ന അസാധാരണ സൗഹൃദവും ദീർഘകാല പങ്കാളിത്തവുമാണ് ഇരുരാജ്യങ്ങളുടെയും വളർച്ചയ്ക്കുള്ള ശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഗീതസംവിധായകൻ എ.ആർ. റഹ്മാൻ യുഎഇ ദേശീയ ദിനത്തിനു വേണ്ടി ഒരുക്കിയ ‘ജമാൽ അൽ-ഇത്തിഹാദ്’ എന്ന ഗാനത്തെയും ചടങ്ങിൽ ഗോയൽ പ്രത്യേകം പരാമർശിച്ചു. യുഎഇ ഒരു സംഗീതമാകുന്നുവെങ്കിൽ അത് സന്തോഷത്തിന്റെ രാഗമായിരിക്കും എന്ന് ഗാനത്തിലെ വരികൾ ഉദ്ധരിച്ച അദ്ദേഹം, ഭാവിയെ കാത്തിരിക്കാതെ രൂപകൽപന ചെയ്യുന്ന രാഷ്ട്രമാണ് യുഎഇ എന്നും വിശേഷിപ്പിച്ചു. മരുഭൂമിയിലെ സുന്ദരമായ പച്ചപ്പ് പോലെ നവീകരണത്തിന്റെയും സഹിഷ്ണുതയുടെയും സാമ്പത്തിക ഉന്നതിയുടെയും ആഗോള കേന്ദ്രമായി മാറിയ രാജ്യമാണ് യുഎഇയെന്നും ഗോയൽ പ്രശംസിച്ചു.

Union Minister Piyush Goyal participated in the 54th UAE National Day celebrations in Delhi, dancing to a traditional Emirati tune and praising the strong India-UAE partnership.
