എംപിവി സെഗ്മെന്റിൽ ലിമോ ഗ്രീൻ ഇലക്ട്രികിനെ ഇന്ത്യൻ വിപണിയിൽ എത്തിക്കാൻ വിയറ്റ്നാമീസ് ഇലക്ട്രിക് വാഹനനിർമാതാക്കളായ വിൻഫാസ്റ്റ് ഓട്ടോസ്. 2026 ഫെബ്രുവരിയിൽ വാഹനം ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

മഹീന്ദ്ര എക്സ്ഇവി 9 എസ്, കിയ കാരൻസ്, ക്ലാവിസ് ഇവി, ബിവൈഡി ഇമാക്സ് 7 എന്നീ മോഡലുകളോടാണ് ലിമോ ഗ്രീൻ എംപിവിയുടെ മത്സരം. ഇന്ത്യയിൽ വാഹനത്തിന്റെ പരീക്ഷയോട്ടം വിജയകരമായി പൂർത്തീകരിച്ചിട്ടുണ്ട്. 4740 എംഎം നീളവും 1872 എംഎം വീതിയും 1728 എംഎം ഉയരവും 2840 എംഎം വീൽബേസുമാണ് ലിമോ ഗ്രീൻ എംപിവിക്കുള്ളത്.
60.13 kWh ബാറ്ററി പാക്കാണ് കമ്പനി നൽകിയിരിക്കുന്നത്. വാഹനത്തിന് 450 കിലോമീറ്റർ റേഞ്ച് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 11kW AC ഹോം ചാർജിങും 80kW DC ഫാസ്റ്റ്-ചാർജിങും ഉപയോഗിച്ച് വാഹനം ചാർജ് ചെയ്യാം. ഡിസി ചാർജർ ഉപയോഗിച്ച് 10 മുതൽ 70 ശതമാനം വരെ ചാർജ് ചെയ്യാൻ 30 മിനുട്ട് മാത്രം സമയം മതിയാകും.
Vietnamese EV maker VinFast is bringing the Limo Green electric MPV to India in Feb 2026. The EV features a 60.13 kWh battery, 450 km range, and fast-charging capability.
