ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി ഡിസംബർ 13ന് അർജന്റീന ഇതിഹാസതാരം ലയണൽ മെസ്സി ഹൈദരാബാദിൽ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കുമെന്ന് റിപ്പോർട്ട്. ഉപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉദ്ഘാടനം ചെയ്യും. മത്സരത്തിന്റെ സ്വഭാവം, പങ്കെടുക്കുന്ന ടീമുകൾ, എതിരാളികൾ തുടങ്ങിയ കാര്യങ്ങൾ ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. തെലങ്കാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് മെസ്സിയുടെ സന്ദർശനം.

തെലങ്കാനയിലുടനീളം ഈ വാർത്ത വലിയ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്. ലോക ഫുട്ബോളിലെ ഏറ്റവും വലിയ താരത്തെ നേരിൽ കാണാനുള്ള അവസരം ലഭിക്കുമെന്നതാണ് യുവാക്കളിലും കായികപ്രേമികളിലും ആവേശം ഉയർത്തുന്നത്. അതേസമയം, വാർത്ത കേരളത്തിലെ ഫുട്ബോൾ ആരാധകരെയും ആവേശത്തിലാഴ്ത്തുന്നു. മുമ്പ് മെസ്സി കേരളത്തിലെത്തും എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചെങ്കിലും പിന്നീട് വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി പദ്ധതികൾ റദ്ദാക്കുകയായിരുന്നു. മെസ്സി കേരളത്തിൽ എത്താതെ പോയെങ്കിലും ദക്ഷിണേന്ത്യയിലേക്ക് എങ്കിലും വരുന്നുവെന്ന സന്തോഷത്തിലാണ് ഫുട്ബോൾ പ്രേമികൾ.

Argentina legend Lionel Messi is set to participate in a friendly football match in Hyderabad on December 13, creating immense excitement among fans in Telangana and neighboring Kerala.

Share.
Leave A Reply

Exit mobile version